അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന്‍ സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോള്‍ താങ്ങാന്‍ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവര്‍ത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബൈപാസ് സര്‍ജറിക്ക് ശേഷം തനിക്ക് ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കണ്ണന്‍ സാഗര്‍.
കണ്ണന്‍ സാഗര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രിവിട്ടു. ശസ്ത്രക്രിയയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടിയാണെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കണ്ണന്‍ സാഗര്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് ആശുപത്രിവിട്ട കാര്യം കണ്ണന്‍ സാഗര്‍ അറിയിച്ചത്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പമുളള ചിത്രം നടന്‍ പങ്കുവെച്ചു. ഡോക്ടര്‍മാരുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ തന്നെ സഹായിച്ച മമ്മൂട്ടി, പിഷാരടി, സാജു കൊടിയന്‍, കെ എസ് പ്രസാദ് എന്നിവരോടും തനിക്കുളള കടപ്പാട് കണ്ണന്‍ സാഗര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കണ്ണന്‍ സാഗര്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ആട് 3 യും , വാഴ 2 വും റിലീസ് ചെയ്തത്. വാഴ 2 വില്‍ ബിജുക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂത്തസഹോദരനായാണ് കണ്ണന്‍ സാഗര്‍ എത്തിയത്. കഥാപാത്രം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
കണ്ണന്‍ സാഗര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആലുവ ചുണങ്ങന്‍വേലിയിലുള്ള 'രാജഗിരി ഹോസ്പിറ്റലിലെ' കാര്‍ഡിയോളജി തോറാസിസിക് സര്‍ജറി ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റ് ടീമാണ് ജീവിതം നീട്ടിതരാന്‍ പ്രേയ്ന്നിച്ച ദൈവതുല്യരായ ഡോക്ടേഴ്സും ചില മാലാഖമാരുമാണ് ചിത്രത്തില്‍,
ഇത്രയും വലിയ ഒരു ഓപ്പറേഷന്‍ന്റെ ഞെട്ടലില്‍ ഞാന്‍ ആകെതളര്‍ന്നപ്പോള്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കി സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി ഞാന്‍ ഡിസ്ചാര്‍ജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇടക്ക് ചെക്കപ്പിനായി എതണമെന്നും അറിയിച്ചു , വേദനയുടെ ആ വലിയലോകത്തു ഞാന്‍ മുറിവുകളിലെ ഈര്‍ഷതനിറഞ്ഞ വലിച്ചിലുകള്‍ക്കിടയില്‍ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാര്‍ക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാര്‍ട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്രസംരക്ഷണമാണ് നല്‍കുന്നത്,
ആട് 3യും,വാഴ 2 എന്ന സിനിമയും ഡോക്ടര്‍സ്ഉള്‍പ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങള്‍ കിട്ടട്ടെയെന്നു ആശംസിച്ചു എന്റെ വേദനകള്‍ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളില്‍ ആയിരുന്നു, സത്യത്തില്‍ ചിത്രം എനിക്ക് ഇപ്പോഴും കാണാന്‍ കഴിഞ്ഞിട്ടില്ല. ..
Dr.K.K Pradeep
MS(Gen. Surgery), MCh(CVTS)
senior Consultant
Department of CVTS,
Junior : Dr. Akshay naraanan
physician Assistant : Mo, Amjad and Mellisa
Anaesthesia : Dr. Roshy and Dr.Dibin
Redwa piciotherapist: Dr.Merin
Hcwd Nu: Yemiya. K.B
Unit manage : Reijo Deltin
staff Nursels 4FT2,
Raimol jose
jesilin Mathew
osna sanny
jasmin kurian
Rosmi shaju
Divya K.Mathew
osumya Binoy
മറ്റ് സ്റ്റാഫുകള്‍ക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാന്‍ സഹകരിക്കാന്‍ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരന്‍ സാജു കൊടിയന്‍, ആശുപത്രിയില്‍ ചെന്ന നാളുമുതല്‍ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോള്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയ ഗുരുതുല്യന്‍ പ്രിയ K. S. പ്രസാദ് ചേട്ടന്‍, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങള്‍ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍,
രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും CVTS ഡിപ്പാര്‍ട്ടുമെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാന്‍ മനസുകാട്ടിയ പ്രിയ സോദരന്‍ രമേഷ് പിഷാരടിക്കും MAA സംഘടനാ പ്രവര്‍ത്തകര്‍ക്കും അതിലൊക്കെ ഉപരി അങ്ങ്ഓസ്‌ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷന്‍ ചുക്കാന്‍ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നല്‍കികൊണ്ടിരുന്ന റോബര്‍ട്ട് ജിന്‍സ് (PRO Mammookka faundetion) അവറുകള്‍ക്കും, എന്റെ ദൈവതുല്യനായ മഹാനടന്‍ മമ്മൂക്കായിക്കും ഒരായിരം നന്ദി. ..