ആലുവ രാജഗിരി ആശുപത്രിയില്‍ അഡ്മിറ്റായി; ഇന്ന് ബൈപാസ് ചെയ്യുകയാണ്; സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്; പ്രാര്‍ഥിക്കണം, പിന്തുണച്ചവരോടും നന്ദി; സര്‍ജറിക്കൊരുങ്ങുന്ന വിവരം പങ്ക് വച്ച്  മിമിക്രി താരം കണ്ണന്‍ സാഗര്‍ 

Malayalilife
 ആലുവ രാജഗിരി ആശുപത്രിയില്‍ അഡ്മിറ്റായി; ഇന്ന് ബൈപാസ് ചെയ്യുകയാണ്; സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്; പ്രാര്‍ഥിക്കണം, പിന്തുണച്ചവരോടും നന്ദി; സര്‍ജറിക്കൊരുങ്ങുന്ന വിവരം പങ്ക് വച്ച്  മിമിക്രി താരം കണ്ണന്‍ സാഗര്‍ 

ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി തന്നെ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ ആരോഗ്യവിവരങ്ങള്‍ ആരാധകരെ അറിയിച്ചത്. ഏപ്രില്‍ ആറിനാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. 

തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയ്ക്കായി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും കണ്ണന്‍ സാഗര്‍ നേരത്തെ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഹൃദയത്തിലെ ബ്ലോക്കിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്ന സാഹചര്യത്തില്‍ മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ'യിലെ സഹപ്രവര്‍ത്തകരും മറ്റ് സുഹൃത്തുക്കളും സഹായവുമായി എത്തുകയായിരുന്നു. 

ശസ്ത്രക്രിയയ്ക്കായി വേണ്ടുന്ന പ്രധാന ക്രമീകരണങ്ങളെല്ലാം ഒരുക്കി നല്‍കിയത് നടന്‍ രമേഷ് പിഷാരടിയാണെന്ന് കണ്ണന്‍ സാഗര്‍ വീഡിയോയില്‍ പറഞ്ഞു. 'ഈ സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്. സ്‌നേഹം കൊണ്ടും സാമ്പത്തികം കൊണ്ടും അന്വേഷണം കൊണ്ടും സഹായിച്ച എല്ലാ സഹോദരങ്ങളോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഘടനയുടെ ഭാഗത്തുനിന്ന് കെ.എസ്. പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കുന്ന എല്ലാവരുടെയും പ്രാര്‍ഥന തനിക്കും കുടുംബത്തിനും ഒപ്പമുണ്ടാകണമെന്നും കണ്ണന്‍ സാഗര്‍ അഭ്യര്‍ഥിച്ചു.


 

kannan sagar surgery today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES