Latest News

കരീനയ്ക്ക് പിന്നാലെ കാറില്‍ കയറാനെത്തുന്ന പൃഥിരാജ്; മുംബൈയിലെ പാപ്പാരാസികളുടെ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ വൈറല്‍; ഇരുവരും ഒന്നിച്ചത് പുതിയ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി

Malayalilife
കരീനയ്ക്ക് പിന്നാലെ കാറില്‍ കയറാനെത്തുന്ന പൃഥിരാജ്; മുംബൈയിലെ പാപ്പാരാസികളുടെ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ വൈറല്‍; ഇരുവരും ഒന്നിച്ചത് പുതിയ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി

എന്തുരാന്റെ പാന്‍ ഇന്ത്യ റിലീസിന് ശേഷം പൃഥ്വിരാജ് അടുത്ത ബോളിവുഡ് സിനിമക്ക് കൈകൊടുത്തിരിക്കുകയാണ്. മുംബൈയില്‍ നിന്നും പുറത്തുവന്ന ഒരു എക്സൈറ്റിങ് വീഡിയോയ്ക്ക് പിന്നാലെയാണ് ഈ വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഒരു കെട്ടിടത്തില്‍ നിന്ന് കരീന കപൂര്‍ ഇറങ്ങി വന്ന് കാറില്‍ കയറുന്നതും പിന്നാലെ പൃഥ്വിരാജ് ഇറങ്ങിവരുന്നതും ആണ് വീഡിയോയില്‍ കാണുന്നത്.

കരീന കപൂറും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ഏതെങ്കിലും സിനിമയുടെ സെറ്റാണോ, ഏതാണ് പുതിയ സിനിമ എന്നൊക്കെയുള്ള ചോദ്യമാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ഇത് സിനിമ ഷൂട്ടിങ് സെറ്റോ, ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയോ അല്ല, മക്കളുടെ സ്‌കൂളില്‍ പാരന്റ്സ് മീറ്റിങോ മറ്റോ കഴിഞ്ഞ് മടങ്ങുന്നതാണെന്ന് പറയുന്ന കമന്റകളും ഉണ്ട്. ഇരുവരും ഇറങ്ങി വരുന്ന ആ കെട്ടിടത്തിന്റെ സൈഡില്‍ ഒരു സ്‌കൂള്‍ ബോഡ് കാണാന്‍ സാധിക്കും. കരീന കപൂറിന്റെ മകനടക്കം ബോളിവുഡിലെ ബിഗ് സെലിബ്രേറ്റികളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃത മേനോനും പഠിക്കുന്നത്.

Read more topics: # പൃഥ്വിരാജ്
kareena kapoor with prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES