മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലറുകളില്‍ ഒന്നായ 'ദൃശ്യം' സീരീസിന്റെ മൂന്നാം ഭാഗത്തില്‍ തന്റെ കഥാപാത്രമായ കണ്ടക്ടര്‍ മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍. 'ദൃശ്യം 3'യുടെ ഷൂട്ടിങ് ആരംഭിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പ്.
''ഒരു പ്രത്യേക അറിയിപ്പ്; 'ദൃശ്യം 3'യില്‍ കണ്ടക്ടര്‍ മുരളി ഉണ്ടായിരിക്കുന്നതല്ല''-'ദൃശ്യം' സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കൂട്ടിക്കല്‍ ജയചന്ദ്രന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 'ദൃശ്യം' രണ്ടാം ഭാഗത്തിലും ജയചന്ദ്രന്റെ ഈ കഥാപാത്രം ഉണ്ടായിരുന്നില്ല.