'അടിക്കഥയല്ല കുടിക്കഥയാണ്' എന്ന ടാഗ് ലൈനോട് കൂടി സുനില്‍ പണിക്കര്‍ കമ്പനിയുടെ ബാനറില്‍ നടനും നിര്‍മ്മാതാവുമായ സുനില്‍ പണിക്കര്‍ നിര്‍മ്മിക്കുന്ന'കുടിപ്പക' വര്‍ക്കലയില്‍ ചിത്രീകരണം ആരംഭിച്ചു.'ഗോവിന്ദന്‍കുട്ടി തിരക്കിലാണ് 'എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.
മദ്യം ഒരു വ്യക്തിയെ സ്വാധീനിക്കുമ്പോള്‍ അയാളുടെ കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍, ഒരു പെഗ്ഗിലോ ഒരു ഗ്ലാസ് ബിയറിലോ തുടങ്ങി ഒരു മുഴുക്കുടിയനിലേക്കെത്തി സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപെട്ട് എല്ലാവരുടെ മുമ്പിലും കോമാളിയാകുന്ന ചിലര്‍, അങ്ങനെ മദ്യപാനത്തിന്റെ വിവിധ തലങ്ങളുടെ ഒരു നേര്‍കാഴ്ച്ചയാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോജി ജേക്കബ്,
എഡിറ്റര്‍-സതീഷ് ബാബു,
പശ്ചാത്തലസംഗീതം-ഗോപി സുന്ദര്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനേഷ് ചന്ദനത്തോപ്പ്,
അസ്സോസിയേറ്റ് ഡയറക്ടര്‍-അഖില്‍ രാജേന്ദ്രന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി ഒലവക്കോട്,
ആര്‍ട്ട് ഡയറക്ടര്‍-
രജീഷ് കെ സൂര്യ,
കോസ്റ്റ്യൂംസ്-വീണ അജി,മേക്കപ്പ്-അനില്‍ നേമം,സ്റ്റില്‍സ്-ഹരി തിരുമല,പി ആര്‍ ഒ-എ എസ് ദിനേശ്.