കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ചിത്രം ജോണി ജോണി യെസ് അപ്പായുടെ ട്രെയ്ലര്‍ നാളെ വൈകിട്ട് പുറത്തിറഛങ്ങും. സെപ്തംബര്‍ 26 ബുധനാഴ്ച്ച വൈകിട്ട് ഏഴു മണിക്ക് കുഞ്ചാക്കോ ബോബന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിടുന്നത്. കുഞ്ചാക്കോ ബോബന്‍, അനു സിത്താര, ഷറഫുദ്ധീന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ത്താണ്ഡനാണ്.
രാമന്റെ ഏദന്‍തോട്ടം എന്ന ജനപ്രീയ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത് എന്നതിനാല്‍ മുഴുനീള കോമഡിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹ്യൂമര്‍ പായ്ക്ക്ഡ് കുടുംബചിത്രമാണ് ജോണി ജോണി യെസ് അപ്പാ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.