Latest News

നിറചിരിയോടെ മീന്‍വെട്ടാനിരിക്കുന്ന കാത്ത; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വച്ച് നടി മാധുരി; കൊച്ചുണ്ണിയുടെ കാത്ത ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നടി

Malayalilife
നിറചിരിയോടെ മീന്‍വെട്ടാനിരിക്കുന്ന കാത്ത; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വച്ച് നടി മാധുരി; കൊച്ചുണ്ണിയുടെ കാത്ത ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നടി

വിനയന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണി ആയി എത്തുന്നത് ചെമ്പന്‍ വിനോദ് ജോസാണ്. കൊച്ചിയുടെ കാമുകിയായി കാത്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആകട്ടെ നടി മാധുരി ബ്രാഗന്‍സ.

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്കയാണ് മാധുരി. സിനിമയേയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും മാധുരി മറന്നില്ല

ജോജു ജോര്‍ജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ബ്രാഗന്‍സ  ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂര്‍ സ്വദേശിയായ മാധുരി ബ്രാഗന്‍സ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചു. പട്ടാഭിരാമന്‍, കന്നട ചിത്രം കുശ്ക എന്നിവയാണ് മാധുരിയുടെ മറ്റു ചിത്രങ്ങള്‍. അല്‍ മല്ലു എന്ന ചിത്രത്തില്‍ ഗായികയായും മാധുരി അരങ്ങേറ്റം നടത്തിയിരുന്നു.

 

 

 

madhuri braganza shares pathonpatham noottandu location photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES