Latest News

ഒരു റോപ്പുമില്ല, ഡ്യൂപ്പുമില്ല; സിജു വില്‍സണ്‍ കുതിരപ്പുറത്ത് അനായാസം ചാടിക്കയറുന്ന് കഠിനാദ്ധ്വാനം കൊണ്ട്; വീഡിയോ പങ്ക് വച്ച് വിനയന്‍

Malayalilife
 ഒരു റോപ്പുമില്ല, ഡ്യൂപ്പുമില്ല; സിജു വില്‍സണ്‍ കുതിരപ്പുറത്ത് അനായാസം ചാടിക്കയറുന്ന് കഠിനാദ്ധ്വാനം കൊണ്ട്; വീഡിയോ പങ്ക് വച്ച് വിനയന്‍

രു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിലൂടെ സംവിധായകന്‍ വിനയന്‍ നടത്തിയിരിക്കുന്നത്. സിജു വില്‍സണ്‍ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമ കണ്ട നിരവധി പേരാണ് സിജുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ സിജു വില്‍സണ്‍ എടുത്ത അധ്വാനത്തിന്  തെളിവായി ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണ വീഡിയോയും വിനയന്‍ പങ്ക് വച്ചതാണ് ചര്‍ച്ചയാകുന്നത്.സിജു വില്‍സണ്‍ ഡ്യൂപ്പില്ലാതെ കുതിരപ്പുറത്ത് കയറുന്നതാണ് വീഡിയോയിലുള്ളത്. 

സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെയാണോ എന്ന് ചില സംവിധായക സുഹൃത്തുക്കള്‍ തന്നോട് ചോദിച്ചിരുന്നതായി വിനയന്‍ എഴുതി. കുതിര സവാരി നടത്തി യാതൊരു മുന്‍പരിചയവുമില്ലാത്ത സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടിക്കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണെന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.

തിരുവോണ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ?ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്. 

 

siju wilson riding horse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES