നടന്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'വിലായത്ത് ബുദ്ധ' എന്ന സിനിമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍ രംഗത്ത്. സിനിമയിലെ കഥാപാത്രങ്ങളിലൊന്ന് ചെയ്ത നടന്‍ ഷമ്മി തിലകനെ പിന്തുണച്ചുകൊണ്ടും വിമര്‍ശകരെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുമാണ് മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയുടെ റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെ, സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റില്‍ ഇട്ട്, കൃഷ്ണന്റെയും വല്ല പെണ്ണിന്റെയും ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈല്‍ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയില്‍ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു' -എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. '
പൃഥ്വിരാജിനെക്കുറിച്ച് ഷമ്മി തിലകന്‍ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മല്ലിക സുകുമാരന്റെ പ്രതികരണം
വിലായത്ത് ബുദ്ധയിലെ നായകന്‍ പൃഥ്വിരാജ് അല്ലെങ്കില്‍ ഒരിക്കലും ഞാനീ വേഷം ചെയ്യില്ല, പൃഥ്വിരാജ് ആയതുകൊണ്ടാണ് എനിക്കീ വേഷം ചെയ്യാനായതെന്നാണ് ഷമ്മി പറയുന്നത്.
പൃഥ്വിരാജിന്റെ കഥാപാത്രത്തേക്കാള്‍ ഡോമിനേറ്റ് ചെയ്യുന്ന കഥാപാത്രമാണ്
പൃഥ്വിരാജിന്റെ ഗുരുവാണ് ആ കഥാപാത്രം.സ്‌ക്രീന്‍ സ്പെയ്‌സും കുറച്ച് ഡോമിനേറ്റ് ചെയ്യുന്നു.എന്നിട്ടും അതിന് തയ്യാറായ വ്യക്തിയാണ് പൃഥ്വിരാജ്
എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.പൃഥ്വിരാജല്ല, മറ്റൊരാളാണെങ്കില്‍ എനിക്ക് ആ വേഷം ചെയ്യാനാകില്ലെന്നും ഷമ്മി പറയുന്നു.
വിലായത്ത് ബുദ്ധ' സിനിമയുടെ നിര്‍മ്മാതാവ് വ്യാജ റിവ്യൂകളിലൂടെ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മല്ലിക സുകുമാരന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ഇതിനിടെ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചതായി നടന്‍ ഷമ്മി തിലകന്‍ പങ്ക് വച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കവെയാണ് ചിത്രത്തില്‍ ഭാസ്‌കരന്‍ മാഷായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷമ്മി തിലകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേക്ഷകരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത് സിനിമയുടെ ദൈര്‍ഘ്യം കുറച്ചെന്നാണ് ഷമ്മി തിലകന്‍ ആരാധകന്റെ കമന്റിന് മറുപടിയായി കുറിച്ചു.
റിലീസ് ചെയ്ത ശേഷം സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് ചില പ്രേക്ഷകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് (2 മണിക്കൂര്‍ 56 മിനിറ്റ്) ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 2 മണിക്കൂര്‍ 45 മിനിറ്റാക്കിയിരിക്കുകയാണ്.
പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉടനടി മാറ്റങ്ങള്‍ വരുത്തിയതിനെ സിനിമാസ്വാദകര്‍ അഭിനന്ദിച്ചിരിക്കുകയാണ്. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യില്‍, പൃഥ്വിരാജ് അവതരിപ്പിച്ച 'ഡബിള്‍ മോഹന്‍' എന്ന കഥാപാത്രത്തിനൊപ്പം ഷമ്മി തിലകന്‍ അവതരിപ്പിച്ച 'ഭാസ്‌കരന്‍ മാഷ്' എന്ന കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ച ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ശക്തമായ രീതിയില്‍ താരം പ്രതികരിക്കുകയുണ്ടായി. ചിത്രത്തില്‍ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബര്‍ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വിലായത്ത് ബുദ്ധ'. പൃഥ്വിരാജ് സുകുമാരന്‍ 'ഡബിള്‍ മോഹനന്‍' എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കോട്ടയം രമേശ്, ഷമ്മി തിലകന്‍, പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.