Latest News

ദൈവം തന്ന വരദാനമാണ് സുകുമാരന്‍; അദ്ദേഹം മരിച്ചപ്പോള്‍ ഒരുപാടാളുകള്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്: മല്ലിക സുകുമാരൻ

Malayalilife
ദൈവം തന്ന വരദാനമാണ് സുകുമാരന്‍; അദ്ദേഹം മരിച്ചപ്പോള്‍ ഒരുപാടാളുകള്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്: മല്ലിക സുകുമാരൻ

ലയാള സിനിമയിലെ ഒരു പ്രമുഖ താര കുടുംബത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുകുമാരൻ കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. പലപ്പോഴും സുകുമാരനെ കുറിച്ച് വികാരതീതയായി മല്ലിക സംസാരിച്ചിട്ടുണ്ട്. ദൈവം തന്ന വരദാനമാണ് സുകുമാരന്‍ എന്ന് തുറന്ന് പറയുകയാണ് താരം.

‘ദൈവം തന്ന വരദാനമാണ് സുകുമാരന്‍. അദ്ദേഹം മരിച്ചപ്പോള്‍ ഒരുപാടാളുകള്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചി’ട്ടുണ്ടെന്നും മല്ലിക മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. മല്ലിക ഭര്‍ത്താവ് സുകുമാരനൊപ്പമുള്ള രസകരമായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരിക്കല്‍ സുകുമാരന്‍ ചേട്ടനൊപ്പം പുറത്ത് പോകാന്‍ ഒരുങ്ങി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് സാരി ചെറുതായി കീറിതായി കണ്ടത്. ഡ്രെസ് തേച്ചപ്പോള്‍ സംഭവിച്ചതായിരിക്കണം. സഹായത്തിന് നില്‍ക്കുന്ന കുട്ടിയാണ് കീറല്‍ കാണിച്ച് തന്നത്.’

‘അപ്പോഴേക്കും സുകുമാരന്‍ ചേട്ടന്‍ കാറില്‍ കയറി ഇരുന്നിരുന്നു. സാരി മാറിയിട്ട് വരാം രണ്ട് മിനിറ്റ് തരൂവെന്ന് പറഞ്ഞപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. നിന്റെ സാരിയിലെ കീറല്‍ കണ്ട് ആരും സുകുമാരന്റെ ഭാര്യയ്ക്ക് നല്ല സാരിയില്ലെന്ന് കരുതില്ല. അയ്യോ… പാവം സാരി കീറിയത് മല്ലിക ചേച്ചി കണ്ടില്ലെന്ന് തോന്നുന്നു എന്നെ പറയൂ…. എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം സാരി മാറാന്‍ അദ്ദേഹം സമ്മതിക്കാത്തിനാല്‍ ആ കീറിയ സാരിയുടുത്താണ് പോയത്…’ മല്ലികാ സുകുമാരന്‍ പറയുന്നു

mallika sukumaran words about sukumaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES