Latest News

ലിജോ സാറും ലാല്‍ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ഞാനും: നടന്‍ മണികണ്ഠന്‍ വാലിബന്‍ കോട്ടയിലേക്ക്

Malayalilife
 ലിജോ സാറും ലാല്‍ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ഞാനും: നടന്‍ മണികണ്ഠന്‍ വാലിബന്‍ കോട്ടയിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്' രാജസ്ഥാനില്‍ തുടക്കമായിട്ട് ഒരുമാസത്തോളമായി. പൂജ, സ്വിച്ചോണ്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതു മുതല്‍ ഓരോ അപ്‌ഡേറ്റിനും കാത്തിരിക്കുകയാണ് ആരാധകര്‍. നടന്‍ മണികണ്ഠ രാജന്‍ ലൊക്കേഷനില്‍ ടീമിനൊപ്പം ചേര്‍ന്നതായാണ് പുതിയ വിവരം

ലിജോ സാറും ലാല്‍ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണത്തില്‍ ഞാനും ഇന്ന് ചേര്‍ന്നു', എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവച്ച് മണികണ്ഠന്‍ കുറിച്ചത്. തുടര്‍ന്ന് നിരവധി പേരാണ് ആശംസകളുമായി  രംഗത്തെത്തുകയും ചെയ്തത്.

പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്‌സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.
 

manikandan joinin the sets of malaikottai valiban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES