ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.മിനുവിനെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. മനോരമ ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജേനെ യുവതിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതിആലുവയില്‍ നിന്ന് ഇന്നലെ രാത്രിയാണ് മിനു മുനീറിനെ ചെന്നൈ തിരുമംഗലം പൊലീസ് പിടികൂടിയത്. ട്രെയില്‍ മാര്‍ഗം നടിയെ ചെന്നൈയില്‍ എത്തിച്ചു.
കഴിഞ്ഞ മാസം മിനു മുനീറിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. നടനും സംവിധായകനുമായ ബാലചന്ദ്ര മോനോനെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പിന്നീട് മിനു മുനീര്‍ യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.