Latest News

'ഒരു മകന്റെ ആത്മരോഷമാണ് അണപൊട്ടി ഒഴുകിയത്; വൈകിയിട്ടാണെങ്കിലും ബഹുഭൂരിഭാഗം ജനങ്ങളും സ്വകാര്യതയുടെ കടന്നുകയറ്റത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയെന്നത് ആശ്വാസകരം; മരണം വിറ്റ് ഉദരപൂരണം നടത്തുന്ന ശവംതീനികള്‍; ഇനി ഉണരേണ്ടത് സര്‍ക്കാര്‍;  നടന്‍ മോഹന്‍ ജോസിന്റെ കുറിപ്പ് ഇങ്ങനെ

Malayalilife
'ഒരു മകന്റെ ആത്മരോഷമാണ് അണപൊട്ടി ഒഴുകിയത്; വൈകിയിട്ടാണെങ്കിലും ബഹുഭൂരിഭാഗം ജനങ്ങളും സ്വകാര്യതയുടെ കടന്നുകയറ്റത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയെന്നത് ആശ്വാസകരം; മരണം വിറ്റ് ഉദരപൂരണം നടത്തുന്ന ശവംതീനികള്‍; ഇനി ഉണരേണ്ടത് സര്‍ക്കാര്‍;  നടന്‍ മോഹന്‍ ജോസിന്റെ കുറിപ്പ് ഇങ്ങനെ

സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടയില്‍ ഔചിത്യമില്ലാതെ പെരുമാറിയ യുട്യൂബ് ചാനലുകാര്‍ക്കെതിരെ പൊട്ടിത്തെറിച്ച ചന്തുവിനെ പിന്തുണച്ച് നടന്‍ മോഹന്‍ ജോസ്. മരണം വിറ്റ് ഉദരപൂരണം നടത്തുന്നവര്‍ക്ക് അതിരു നിശ്ചയിക്കണമെന്ന് താരം ആവശ്യപ്പെട്ടു. ഒരു മകന്റെ ആത്മരോഷമാണ് മരണവീട്ടില്‍ അണപൊട്ടിയൊഴുകിയതെന്ന് മോഹന്‍ ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് താരത്തിന്റെ ആവശ്യം. 

കുറിപ്പിന്റെ പൂര്‍ണ രൂപം: ഒരു മകന്റെ ആത്മരോഷമാണ് അണപൊട്ടി ഒഴുകിയത്. ഒരു ചെറിയ വിഭാഗം അതിനെ വിമര്‍ശിക്കുന്നുണ്ട്. അല്‍പം വൈകിയിട്ടാണെങ്കിലും ബഹുഭൂരിഭാഗം ജനങ്ങളും സ്വകാര്യതയുടെ കടന്നുകയറ്റത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയെന്നത് ആശ്വാസകരം. ഇനി സര്‍ക്കാരും ഉണരണം. മരണം വിറ്റ് ഉദരപൂരണം നടത്തുന്ന ശവംതീനികള്‍ക്ക് അതിരു നിശ്ചയിക്കണം. സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. 

ജനമനസ്സുകളില്‍ വിങ്ങുന്ന സത്യം തുറന്നു പറയുമ്പോള്‍ അത് അംഗീകരിക്കാനുള്ള ആര്‍ജവമുണ്ടാവണം.. ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമം മൂലം ഒരു കര്‍ശന നിയന്ത്രണം താമസംവിനാ പ്രതീക്ഷിക്കുന്നു. മറ്റൊരു വിപത്ത്, കുറ്റകരമാണെന്നിരിക്കേ, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിയിലൂടെയുള്ള വ്യക്തിഹത്യകളാണ്. 

ഇതിനും പൂര്‍ണ്ണമായും ഒരു അറുതിയുണ്ടാവണം. ഭരണനേതാക്കളും അവരുടെ കുടുംബാംഗങ്ങളും വരെ ഈ കാടത്തത്തിന്റെ ബലിയാടുകളാണെന്നതാണ് ഒരു വിരോധാഭാസം ! ഓപ്പറേഷന്‍ തൂഫാന്റെ അരികു പിടിച്ച് സ്ത്രീ സുരക്ഷാ നടപടികളും ശക്തമാക്കണം എന്നൊരഭ്യര്‍ഥന കൂടിയുണ്ട്.. 

അതേസമയം, ഓണ്‍ലൈന്‍ മാധ്യമങ്ങളും ക്യാമറക്കണ്ണുകളും കാട്ടിയ അനാദരവിനെതിരെ സിനിമാ രംഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടി രജിഷ വിജയനും നിര്‍മാതാവ് സുപ്രിയ മേനോനും രംഗത്തെത്തിയിരുന്നു. ഒരു ഇതിഹാസത്തിന്റെ നഷ്ടത്തില്‍ അങ്ങേയറ്റം ദുഃഖിതയാണെന്ന് രജിഷ വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Read more topics: # മോഹന്‍ ജോസ്.
mohan jose post about online media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES