തലമുറകളെ പ്രചോദിപ്പിച്ച സിനിമ ജീവിതം; ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ ലാലിന്; പുരസ്‌കാരം, ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്; മലയാളത്തിന് അഭിമാന നിമിഷങ്ങള്‍; കംപ്ലീറ്റ് ആക്ടറിന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുരസ്‌കാരം സമ്മാനിക്കും

Malayalilife
തലമുറകളെ പ്രചോദിപ്പിച്ച സിനിമ ജീവിതം; ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ ലാലിന്; പുരസ്‌കാരം, ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്; മലയാളത്തിന് അഭിമാന നിമിഷങ്ങള്‍; കംപ്ലീറ്റ് ആക്ടറിന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ അഭിമാനമായ നടന്‍ മോഹന്‍ ലാലിന്. 2023ലെ പുരസ്‌കാരമാണ് മോഹന്‍ ലാലിന് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969-ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ വര്‍ഷം തോറും ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് സമ്മാനിക്കുന്നത്.

mohanlal dadha sahib phalke awards

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES