'ലോക' റിലീസിനുശേഷം തിയറ്ററില്‍ എത്തിയ നടന്‍ നസ്ലിന്‍ പ്രേക്ഷകരോട് നേരിട്ട് സംവദിക്കവേ ഉണ്ടായ ഒരു രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംസാരത്തിനിടെ കാണികളില്‍ ഒരാള്‍ ''ബംഗാളി ലുക്ക് അടിപൊളി ആയിട്ടുണ്ട്'' എന്ന് വിളിച്ചുപറഞ്ഞപ്പോള്‍, ഒട്ടും പ്രകോപിതനാകാതെ ചിരിക്കുന്ന മുഖത്തോട് നന്ദി പറയുന്ന നസ്ലിനെയാണ് വിഡിയോയില്‍ കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നസ്ലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ സംഭവം. ഏറെ മെലിഞ്ഞ ശരീരവും നീളമുള്ള മുടിയും ഉള്ള പുതിയ ലുക്കില്‍ നസ്ലിനെ കണ്ട ആരാധകര്‍ ''ബംഗാളിയെപ്പോലെ തോന്നുന്നു'' എന്ന് പരാമര്‍ശിച്ചിരുന്നു. പലരും ''മോളിവുഡ് ടൈംസ്'' എന്ന തന്റെ അടുത്ത ചിത്രത്തിനുവേണ്ടിയാണോ ഈ മാറ്റം എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക'യിലും നസ്ലിന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാറ്റ്സ്ബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നസ്ലിന്റെ പുതിയ ഗെറ്റപ്പ് ആരാധകരില്‍ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. നസ്ലിന്റെ കൂളായ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുകയാണ്. ''വ്യത്യസ്തമായ ലുക്കുകള്‍ പരീക്ഷിക്കാന്‍ ധൈര്യമുള്ള നടന്‍'' എന്ന് പ്രശംസിക്കുന്ന കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് കൂടുതലും.