Latest News

 പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു; നന്ദനം സിനിമ ചിത്രീകരണത്തിനിടയിലെ അനുഭവം പറഞ്ഞ് നവ്യ

Malayalilife
  പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു; നന്ദനം സിനിമ ചിത്രീകരണത്തിനിടയിലെ അനുഭവം പറഞ്ഞ് നവ്യ

ന്ദനത്തിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ നായികയാണ് നവ്യ നായര്‍.  പിന്നീട് ഒരുപിടിച്ച് മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. എന്നാലും കലാത്സവേദികളില്‍ നിറഞ്ഞു നിന്ന താരം നൃത്തത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം. എത്ര ചിത്രങ്ങളില്‍ അഭിനയിച്ചാലും നന്ദനത്തിലെ നവ്യയാണ് എന്നും പ്രേക്ഷ7കരുടെ മനസ്സില്‍ ഉളളത്. ചിത്രത്തിലെ ഡയലോഗുകളും ഹിറ്റായിരുന്നു. ഇപ്പോഴിതാ താരം ആ സിനിമയുടെ ചിത്രീകരണ സമയത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചിരിക്കുകയാണ് .

നന്ദനം'സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്‌ബോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്.കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു.ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു.പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്.ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി.പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്.

പക്ഷേ ഞാന്‍ അത് ചെയ്യാതെ രഞ്ജിയേട്ടന്‍ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു.അങ്ങനെ രണ്ട്പേരും രണ്ട് രീതിയില്‍ പോയപ്പോള്‍ രഞ്ജിയേട്ടന്‍ പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു.
എനിക്കത് വല്ലാത്ത സങ്കടമായി.ശരിക്കും ചിത്രത്തിലെ ബാലാമണിയെ പോലെ ഞാന്‍ കരഞ്ഞു.എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു എന്റെ അപ്പോഴത്തെ നിലപാട്.എനിക്കുറപ്പുണ്ട് ഇന്ന് ഒരു കൗമാരക്കാരിയാണ് അങ്ങനെ അഭിനയിക്കാന്‍ വന്നതെങ്കില്‍ അതൊക്കെ ഈസിയായി ഹാന്‍ഡില്‍ ചെയ്യും.ഇങ്ങനെ കരഞ്ഞിരിക്കില്ല.പുതിയ തലമുറയില്‍പ്പെട്ട നടിമാരില്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ല ഗുണമാണത്'.

navya nair about nandanam movie shooting experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES