എനിക്ക് അവര്‍ അച്ഛനും അമ്മയും; ഇന്ന് കാണുന്ന നവ്യ ആക്കിയത് അദ്ദേഹം; എനിക്ക് ഒരു പേര് നല്‍കി; ജീവിതം നല്‍കി; എന്നെ ഇന്ന് ഞാന്‍ ആയി ഇവിടെ നിര്‍ത്തിയിരിക്കുന്നത് അദ്ദേഹമാണ്; സിബി മലയിലിനെ കുറിച്ച് നവ്യ നായര്‍

Malayalilife
എനിക്ക് അവര്‍ അച്ഛനും അമ്മയും; ഇന്ന് കാണുന്ന നവ്യ ആക്കിയത് അദ്ദേഹം; എനിക്ക് ഒരു പേര് നല്‍കി; ജീവിതം നല്‍കി; എന്നെ ഇന്ന് ഞാന്‍ ആയി ഇവിടെ നിര്‍ത്തിയിരിക്കുന്നത് അദ്ദേഹമാണ്; സിബി മലയിലിനെ കുറിച്ച് നവ്യ നായര്‍

മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. ഒപ്പം ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം. വാക്കുകള്‍ കൊണ്ട് ആരാധകരെ സ്വാധീനിക്കാന്‍ കഴിയുന്ന നടിയാണ് നവ്യ നായര്‍. അഭിമുഖങ്ങളിലും പൊതുവേദികളിലും നന്നായി സംസാരിക്കാന്‍ നവ്യക്ക് കഴിയുന്നു. സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. വിവാഹ ശേഷം മുംബൈയിലേക്ക് താമസം മാറിയിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും മകനുമൊപ്പമാണ് നവ്യയുള്ളത്. ഇപ്പോഴിതാ തന്നെ താനാക്കിയ സിബി മലയില്‍ എന്ന് വ്യക്തിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. 

സിബി മലയില്‍ ചിത്രമാണ് ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓഡീഷന്‍ വഴിയായിരുന്നു ആ ചിത്രത്തിലേക്ക് സെലകട് ചെയ്യുന്നത്. എന്നാല്‍ എന്റെ അമ്മയ്ക്കും അച്ഛനും ഒന്നും ഇതില്‍ അഭിനയിക്കുന്നിതിന് താല്‍പര്യമില്ല. സിനിമയില്‍ എന്‍ട്രി കിട്ടാതെ ഇരിക്കാന്‍ തന്റെ അമ്മ പ്രാര്‍ത്ഥിച്ച കഥയൊക്കെയും നവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. തൃശൂര്‍ വച്ച് നടന്ന ഒഡിഷനില്‍ ആണ് താന്‍ സെലക്ട് ആയതെന്നും ഇഷ്ടത്തിലേക്ക് എത്തിയതെന്നും നവ്യ പറഞ്ഞു. 

താന്‍ ആദ്യമായി ഒരു ജീന്‍സ് ഇടുന്നത് പാന്റ്‌സ് ഇടുന്നത് കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത് ഒക്കെ ഇഷ്ടം സിനിമയില്‍ ആയിരുന്നു. മുതുകുളം എന്ന ഗ്രാമത്തില്‍ നിന്നും വരുന്ന ഒരു സാധാരണക്കാരി ആയിരുന്നു ഞാന്‍. ആദ്യമായി ചെന്നൈയിലേക്ക് വിളിച്ചുകൊണ്ട് പോയി എന്റെ മുടി കട്ട് ചെയ്തു. ഞാന്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. സിബി അങ്കിളും (സിബി മലയില്‍ ) ആന്റിയും ആണ് എന്നെ കൊണ്ട് പോയി എനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ ഒക്കെ എടുക്കുന്നത്. സംവിധായകരില്‍ ഞാന്‍ അങ്കിള്‍ എന്ന് വിളിക്കുന്നത് സിബി അങ്കിളിനെ മാത്രമാണ്. വേറെ ഏതെങ്കിലും ഡയറക്റ്ററുടെ ഭാര്യയും ആയി ഇത്രത്തോളം അടുപ്പം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഒരു പേര് നല്‍കി, ജീവിതം നല്‍കി, എന്നെ ഇന്ന് ഞാന്‍ ആയി ഇവിടെ നിര്‍ത്തിയിരിക്കുന്നത് സിബി അങ്കിള്‍ എന്ന വലിയ മനുഷ്യന്‍ ആണ്.

സിനിമയോട് ഒപ്പം തീരുന്നത് ആയിരുന്നില്ല ആ ബന്ധം, എന്റെ വിവാഹത്തിന് ശേഷവും എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങള്‍ക്കും സിബി അങ്കിളിനെയും ബാല ആന്റിയെയും ഞാന്‍ വിളിക്കാറുണ്ട്. എനിക്ക് അച്ഛനെയും അമ്മയെയും പോലെ ആണ് ഇവര്‍ രണ്ടുപേരും. അവര്‍ എനിക്ക് എന്റെ കുടുംബം ആണ്. എന്നും സ്‌നേഹം നിറഞ്ഞ ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകള്‍ ആണ്. അവര്‍ എനിക്ക് നല്ലത് വരണം എന്ന് മാത്രം ചിന്തിക്കുന്ന രണ്ടുപേരാണ്. ഞാന്‍ സിബി മലയിലിന്റെ സിനിമയിലെ നായിക ആണ് എന്ന് പറയാന്‍ അഭിമാനം ആയിരുന്നു ആ സമയത്തും ഇന്നും. ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു അത്. അമേരിക്കന്‍ കള്‍ച്ചറില്‍ ഉള്ള ഒരു കഥാപാത്രത്തിന് വേണ്ടി എന്നെ എങ്ങനെ തെരെഞ്ഞെടുത്തു എന്ന് പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ടെന്നും നവ്യ പറഞ്ഞു.

ഇഷ്ടം എന്ന ചിത്രത്തില്‍ ഓഡീഷന്‍ വഴിയായിരുന്നു സെലക്ഷന്‍ കിട്ടിയത്. അന്ന് ആദ്യമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഇന്നസെന്റ് ചേട്ടനുമായി കോമ്പിനേഷന്‍ സീനാണ്. അത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒന്നാണ്. അന്ന് മോണോ ആക്ട് ഒക്കെ ചെയ്പ്പിച്ചിരുന്നു. അത് വീഡിയോ എടുക്കുകയും തുടര്‍ന്ന് അത് കണ്ടിട്ടാണ് സിനിമയിലേക്ക് വിളിച്ചതെന്നും നവ്യ പറഞ്ഞു. ഇഷ്ടത്തിന് ശേഷം നിരവധി നല്ല കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ കൊച്ചിയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് താരം. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നവ്യ എത്തി. നന്ദനത്തിലെ അഭിനയത്തിലൂടെ നിരവധി അവാര്‍ഡുകള്‍ നേടാന്‍ നവ്യയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നന്ദനത്തിലൂടെ നവ്യ നേടിയിരുന്നു.

'പുഴു' എന്ന ചിത്രത്തിന് ശേഷം റതീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടെ വരാനിരിക്കുന്ന ചിത്രം. സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം .ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്.

navya nair about sibi malayil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES