Latest News

സായ്കൃഷ്ണയുടെ പിറന്നാള്‍ അടിച്ചപൊളിച്ച് നവ്യയും കുടുംബവും; പിറന്നാള്‍ സദ്യയുടെ ചിത്രം പങ്കുവച്ച് നവ്യ; താരപുത്രന് ആശംസകളുമായി ആരാധകര്‍

Malayalilife
 സായ്കൃഷ്ണയുടെ പിറന്നാള്‍ അടിച്ചപൊളിച്ച് നവ്യയും കുടുംബവും; പിറന്നാള്‍ സദ്യയുടെ ചിത്രം പങ്കുവച്ച് നവ്യ; താരപുത്രന് ആശംസകളുമായി ആരാധകര്‍

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.കുടുംബത്തോടൊപ്പം വിശേഷ ദിവസങ്ങള്‍ ആഘോഷമാക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വിശേഷങ്ങളും നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകന്റെ ഒന്‍പതാം പിറന്നാളിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

മംെൈബയിലായിരുന്നു പിറന്നാള്‍ ആഘോഷം. തന്റെ അമ്മയ്ക്കും ഭര്‍ത്താവിനും മകനുമൊപ്പം പിറന്നാള്‍ സദ്യ കഴിക്കുന്ന ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരുന്നു. മനോഹരമായ കേക്കിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഹാലോവന്‍ തീമിലെ പിറന്നാള്‍ കേക്കാണ് മകനുവേണ്ടി നവ്യ ഒരുക്കിയത്. സായ് കൃഷ്ണന് ആശംസകള്‍ അറിയിച്ച് നിരവധിപേരാണ് എത്തുന്നത്. തന്റെ മകനൊപ്പം കൊച്ചിയിലെ റിസോര്‍ട്ടില്‍ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരുന്നു. ഞാനും എന്റെ ജീവനും എന്ന തലക്കെട്ടോടെയാണ് റിസോര്‍ട്ടില്‍ സമയം ചിലവഴിക്കുന്നതിന്റെയും മകനൊപ്പം റിസോര്‍ട്ടിലെ പൂളില്‍ നീന്തുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്.

അഭിനേത്രി എന്നതിലുപരി ഒരു നര്‍ത്തകിയാണ് നവ്യ. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്ന നവ്യ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്ത്ര്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 10 വര്‍ഷത്തോളം സിനിമയിലെ നിറസാന്നിധ്യമായിരുന്ന നവ്യ വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നീട് നൃത്തവേദികളിലൂടെയും സ്റ്റേജ് ഷോകളിലും മിനിസ്‌ക്രീനില്‍ അവതാരകയായും നവ്യ സ്‌ക്രീനില്‍ തിരിച്ചെത്തിയിരുന്നു.  വിവാഹ ശേഷം ഭര്‍ത്താവിനും മകന്‍ സായ്ക്കുമൊപ്പം നവ്യം മുബൈയിലാണ് താമസം. സായയുടെ എട്ടാമത്തെ പിറന്നാളും ഗംഭീരമായിട്ടാണ് കുടുംബം ആഘോഷിച്ചത്.

navya nair celebrates her son sai krishnas birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES