Latest News

വില്ലത്തി റോളില്‍ മധുബാല; ട്രെയിലറില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി നടി; അഗ്നിദേവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം

Malayalilife
topbanner
വില്ലത്തി റോളില്‍ മധുബാല; ട്രെയിലറില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി നടി; അഗ്നിദേവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മധുബാല. യോദ്ധാ സിനിമയിലെ അശ്വതിയെന്ന് കഥാപാത്രത്തെ മലയാളസിനിമാ പ്രേമികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. അതുപേലെ തന്നെയാണ് അരവിന്ദ് സ്വാമിയേടൊപ്പം അഭിനയിച്ച തമിഴ് ചിത്രം റോജയും. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മധുബാല ഒരിടവേളക്ക് ശേഷം വില്ലത്തി റോളില്‍ എത്തുകയാണ്. 

ബോബി സിംഹ നായകനായെത്തുന്ന അഗ്നിദേവ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവിനൊരുങ്ങുന്നത്. സിനിമയുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഗംഭീര പ്രകടനമാണ് ട്രെയിലറില്‍ നടി കാഴ്ചവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നതും. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് അഗ്‌നിദേവ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 

അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നുപോയ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മധുബാല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രമ്യ നമ്പീശനും സതീഷും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളും ട്രെയിലറിലുണ്ട്.

Read more topics: # new tamil movie,# agnidev,# madhubala,# trailer
new tamil movie,agnidev,madhubala,trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES