Latest News

എന്റെ ഒരു പോസ്റ്റില്‍ അവള്‍ ഇമോജി കമന്റ് ഇട്ടു, അങ്ങനെ ഞങ്ങള്‍ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു'; ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത് അങ്ങനെയാണ്; തുറന്ന് പറഞ്ഞ് നാഗചൈതന്യ 

Malayalilife
 എന്റെ ഒരു പോസ്റ്റില്‍ അവള്‍ ഇമോജി കമന്റ് ഇട്ടു, അങ്ങനെ ഞങ്ങള്‍ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു'; ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത് അങ്ങനെയാണ്; തുറന്ന് പറഞ്ഞ് നാഗചൈതന്യ 

നടി ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിച്ചതിനെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നാഗചൈതന്യ. ജഗപതി ബാബുവിന്റെ 'ജയമ്മു നിശ്ചയമ്മുരാ' എന്ന ടോക്ക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം നാഗചൈതന്യയും ശോഭിതയും പ്രണയത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. 

 'ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് ആദ്യമായി പരിചയപ്പെടുന്നത്. എന്റെ പങ്കാളിയെ അവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,' നാഗചൈതന്യ പറഞ്ഞു. 'അവളുടെ വര്‍ക്കുകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരുദിവസം ഞാന്‍ ക്ലൗഡ് കിച്ചണ്‍ ഷോയെക്കുറിച്ച് ഒരു പോസ്റ്റ് പങ്കിട്ടപ്പോള്‍ ശോഭിത ഒരു ഇമോജി കമന്റ് ചെയ്തു. അങ്ങനെയാണ് ഞാന്‍ അവളുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതിനുശേഷം ഞങ്ങള്‍ കണ്ടുമുട്ടി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബോളിവുഡ് താരമായ ശോഭിത ധൂലിപാല മലയാള സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നു. 2017ല്‍ നാഗചൈതന്യ നടി സാമന്തയെ വിവാഹം കഴിക്കുകയും 2021ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് നാഗചൈതന്യയും ശോഭിതയും പ്രണയത്തിലായത്.

Read more topics: # നാഗചൈതന്യ.
ngachaitanya about dhulipala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES