ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുണ്‍ ജി. പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാന്‍ കണ്ടതാ സാറേ'. വലിയ പ്രതീക്ഷയോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. 34 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഖ്യമുള്ള സംഭാഷണമില്ലാത്ത ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. ടീസറില്‍ ഇന്ദ്രജിത്തും ബൈജുവും പോലീസ് സ്റ്റേഷനില്‍ നിന്ന് അഴിക്കുള്ളിലേക്ക് നോക്കുന്ന രസകരമായ ടീസര്‍ ഇന്ദ്രജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.
ഹൈലൈന്‍ പിക്ച്ചേഴ്സ്ഇന്‍ അസ്സോസ്റ്റി യേഷന്‍ വിത്ത് ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 22 ന് തീയറ്ററുകളില്‍ എത്തും. ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷ്, അനൂപ് മേനോന്‍, മറീന മൈക്കിള്‍, സാബുമോന്‍, സുധീര്‍ കരമന, അലന്‍സിയര്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന അരുണ്‍ കരിമുട്ടാണ്.
പ്രശാന്ത് കൃഷ്ണ ഛായാഗ്രണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ എം എസ് അയ്യപ്പന്‍ നായരാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജാണ്. കലാസംവിധാനം - സാബുറാം, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യും ഡിസൈന്‍ - അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സഞ്ജു അമ്പാടി, ഫിനാന്‍സ് കണ്‍ടോളര്‍ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ -മാനേജര്‍ - കുര്യന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരുകന്‍.എസ്.