Latest News

 തോക്കിന്‍ മുനയിലെ ദുരൂഹതകളുമായി രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ  ഒരു ദുരൂഹ സാഹചര്യത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Malayalilife
 തോക്കിന്‍ മുനയിലെ ദുരൂഹതകളുമായി രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ  ഒരു ദുരൂഹ സാഹചര്യത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും മുകളിലും നടുവിലുമായി റംമ്പാന്‍ എന്ന പേരുമായി പ്രശസ്തിയാര്‍ജിച്ച സജിന്‍ ഗോപു, പിന്നെ ദിലീഷ് പോത്തനും.ഇന്നു പുറത്തുവിട്ട , രതീഷ് ബാലകൃഷ്ണപ്പൊതുവാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.

ഈ ഒരു പോസ്റ്റര്‍  നല്‍കുന്ന ദുരുഹതയും, സസ്‌പെന്‍സും, ഉദ്യേഗവുമൊക്കെ ആരെയും ആകര്‍ഷിക്കും. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.തന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരമുണ്ടാക്കിയന്നാ താന്‍ കേസ് കൊട്: എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ ഈ ചിത്രത്തിലേയും നായകന്‍ കുഞ്ചാക്കോ ബോബനാണ് .വലിയ വിജയം നേടിയഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ ആക്ഷന്‍ ഹീറോയുടെ കുപ്പായവും ഭദ്രമാക്കിക്കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം മൂലം കാമിനിമൂലം, ന്നാ താന്‍ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥഎന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ ചിത്രങ്ങള്‍.മദനോത്സവം എന്ന ചിത്രം  രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ തിരക്കഥയില്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്ന സുധീഷ് ഒരുക്കിയ ചിത്രമാണ്.

എല്ലാ ചിത്രങ്ങളും വ്യത്യസ്ഥമാര്‍ന്ന പ്രമേയത്തിലൂടെയും, അവതരണത്തിലെ പുതുമ കൊണ്ടും പ്രേഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത കൈവന്നവയാണ്.ഇപ്പോള്‍ പ്രദര്‍ശന സജ്ജമായി വരുന്ന ഒരു ദുരുഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിലൂടെ വ്യക്തമാകുന്നത് ഇത് ഒരു ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണന്നാണ്.

വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഒളിപ്പിച്ചു വച്ചിരിക്കുന്നതെ ന്തൊക്കെയാണ്.?വയനാടന്‍ കാടുകള്‍ സംഘര്‍ഷഭരിതമാകുന്നോ?രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ ആദ്യ ത്രില്ലര്‍ മൂവിയായ ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിലൂടെ ഉത്തരം കിട്ടുമെന്നു പ്രതീക്ഷിക്കാം.
വലിയ മുതല്‍മുടക്കില്‍ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേര്‍സ്പിന്റെബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേര്‍ന്നു നിര്‍മ്മിക്കുന്നു.മേല്‍പ്പറഞ്ഞ അഭിനേതാക്കള്‍ക്കു പുറമേ സുധീഷ്, രാജേഷ് മാധവന്‍, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോണ്‍ വിന്‍സന്റിന്റെതാണു സംഗീതം.
ഛായാഗ്രഹണം - അര്‍ജുന്‍ സേതു
എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍ '
ലൈന്‍ പ്രൊഡ്യൂസേര്‍സ് - സന്തോഷ് കൃഷ്ണന്‍, നവീന്‍ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ് - അഖില്‍ യശോധരന്‍.
ഡിസ്ട്രിബ്യൂഷന്‍ ഹെഡ് - ബബിന്‍ ബാബു'
ആര്‍ട്ട് - ഇന്ദുലാല്‍ കവീദ്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യാം - ഡിസൈന്‍- മെല്‍വി ജെ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.
മാജിക്ക് ഫ്രെയിം റിലീസ്.
വാഴൂര്‍ ജോസ്.

oru durooha sahacharyathil first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES