ചേരുവകള്‍
കപ്പ 2 കിലോ
എല്ല് / ഇറച്ചി ഒന്നര കിലോ
കപ്പ വേവിക്കാന്‍ തേങ്ങ ഒരെണ്ണം ചിരകിയത്.
വെളുത്തുള്ളി 2 അല്ലി
ചുവന്നുള്ളി 4 അല്ലി
പച്ചമുളക് 3 എണ്ണം.
കറിവേപ്പില ഒരു തണ്ട്.
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
കറിയെല്ല് വേവിക്കാന്‍
മീറ്റ് മസാല ഒന്നര സ്പൂണ്‍
മുളകുപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് 1 വലുത്.
കറിവേപ്പില 2 തണ്ട്
ഇഞ്ചി അരിഞ്ഞത് 2 സ്പൂണ്‍
വെളുത്തുള്ളി 4 അല്ലി അരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കപ്പ കൊത്തിയരിഞ്ഞ് നന്നായി കഴുകി അതിനുള്ള ചേരുവകള്‍ അരച്ചു ചേര്‍ത്ത് വേവിച്ചു മാറ്റിവയ്ക്കുക. ഒരു കുക്കറില്‍ എല്ല് കഴുകി അതിനുള്ള ചേരുവകളും ഉപ്പും ചേര്‍ത്ത് അടുപ്പത്തു വച്ചു ചെറുതീയില്‍ വേവിക്കുക. എല്ല് നന്നായി വേവിക്കണം. വെള്ളം ഒഴിക്കേണ്ട. വെന്തു കഴിഞ്ഞ് വെള്ളം ഉണ്ടെങ്കില്‍ അത് വറ്റിക്കുക. വേവിച്ചു വച്ചിരിക്കുന്ന കപ്പയിലേക്കു വെന്ത് വെള്ളം വറ്റിയ കറിയെല്ല് ചേര്‍ക്കുക. നന്നായി ഇളക്കി മാറ്റിവയ്ക്കുക. ഇതിലേക്കു വെളിച്ചെണ്ണയില്‍ കടുകു താളിച്ച് ഒഴിച്ച് ചൂടോടെ ഉപയോഗിക്കുക.