ചേരുവകള്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ചെറിയ കഷ്ണം കറുവപ്പട്ട പൊടിച്ചത്
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
ശര്‍ക്കര -ഒരു ടീസ്പൂണ്‍
നാരങ്ങ -ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂണ്‍
വെള്ളം - ഒരു കപ്പ്
പാകം ചെയുന്ന വിധം
പാനില്‍ ഒരു കപ്പ് വെള്ളം എടുത്ത് ചൂടാക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. അതിന് ശേഷം ഇഞ്ചി ചതച്ചത് ചേര്‍ത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് കുരുമുളകു പൊടിയും, കറുവപ്പട്ട പൊടിച്ചതും ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . അല്‍പം ചൂടറിയതിനു ശേഷം അരിച്ചെടുക്കുക അതിലേക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.