ചേരുവകള്‍
ചെറുപയര്‍, വന്‍പയര്‍, മുതിര, കടല, ഉഴുന്ന്, ഉലുവ, ജീരകം, ഞവരയരി , നുറുക്കു ഗോതമ്പു, ആശാളി, ചുവന്നുള്ളി, തേങ്ങ, നെയ്യ്.
തയാറാക്കുന്ന വിധം
ചെറുപയര്‍, വന്‍പയര്‍, മുതിര, കടല, ഉഴുന്ന്, ഉലുവ, ഞവരയരി , നുറുക്കു ഗോതമ്പു, ആശാളി, എന്നിവ കുതിര്‍ത്തു വേവിക്കുക. മണ്‍കലത്തില്‍ വേവിച്ചാല്‍ ഏറ്റവും ഉചിതം. കഞ്ഞി വയ്ക്കുമ്പോഴേക്കും ഒരുപിടി തേങ്ങയും ഒരു സ്പൂണ്‍ ജീരകവും മൂന്ന് അല്ലി ചുവന്നുള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കാം. കഞ്ഞി വെന്തു കഴിയുമ്പോള്‍ അതിലേക്കു അരച്ച് വച്ച തേങ്ങകൂട്ട് ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. അരപ്പ് തിളച്ചിറങ്ങി കഴിയുമ്പോള്‍ കഞ്ഞി അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കുക. ഒരു ചെറിയ ചീനച്ചട്ടിയില്‍ നെയ്യൊഴിച്ചു ചൂടായിക്കഴിയുമ്പോള്‍ ഒരു പിടി ചുവന്നുള്ളി അരിഞ്ഞതിട്ടു മൂപ്പിച്ചു ബ്രൗണ്‍ നിറം ആകുമ്പോള്‍ കഞ്ഞിയില്‍ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പി കഴിക്കാവുന്നതാണ്. ഈ കഞ്ഞി കുഞ്ഞുങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. മരുന്ന് ചേര്‍ത്ത് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതേ കഞ്ഞിയില്‍ മാരുന്നുപൊടി ചേര്‍ത്ത് അത്താഴമായി കഴിക്കാവുന്നതാണ്.