ചേരുവകള്‍
ശര്‍ക്കര
വെള്ളം
റോബസ്റ്റ പഴം
ഏലയ്ക്ക
ചുക്ക് പൊടി
ഉപ്പ്
നെയ്യ്
ജീരകപ്പൊടി
ഗോതമ്പ് പൊടി
തേങ്ങ
ബട്ടര്‍ പേപ്പര്‍
തയാറാകുന്ന വിധം
ശര്‍ക്കര പാനി കാച്ചിയെടുക്കുക. പഴം നന്നായി അടിച്ചെടുക്കുക. ചെറുതീയില്‍ ശര്‍ക്കര പാനിയിലേക്ക് അടിച്ചെടുത്ത പഴം ചേര്‍ക്കുക. ഏലയ്ക്ക, ചുക്ക് പൊടി, നുള്ള് ഉപ്പ്, നെയ്യ്, ജീരകപ്പൊടി, ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി അല്ലെങ്കില്‍ അരിപ്പൊടിയും തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച് എടുക്കുക.ലബട്ടര്‍ പേപ്പറിലേക് ഈ മിശ്രിതം പരത്തി എടുത്ത് ആവിയില്‍ വേവിച്ചെടുക്കുക. നമ്മുടെ സ്വാദിഷ്ടമായ അട തയാര്‍.