മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ജയസൂര്യ. രാജ്യം എങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്ന താരങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. വീട്ടില്‍ കുടുംബമൊത്ത് സമയം ചിലവഴിക്കുന്നതിനിടയിലാണ് മക്കളുമൊത്ത് കളിക്കുന്ന വീഡിയോ നടൻ ജയാ സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
മകള്‍ക്കൊപ്പം സ്റ്റോണ്‍ പേപ്പര്‍ സിസര്‍ കളിക്കുന്ന അച്ഛന്റെ വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കളിയിൽ തോൽക്കുന്ന അച്ഛന്റെ മുഖത്ത് മകൾ കണ്മഷി തേയ്ക്കുന്നത് കാണാം. അതുപോലെ തിരിച്ചു ജയസൂര്യ കളിയിൽ തോൽക്കുന്ന മകളുടെ മുഖത്ത് കരിവാരിത്തേയ്ക്കുന്നതും വിഡിയോയിലൂടെ കാണാൻ സാധിക്കും. എന്നാൽ ഏവരെയും ചിരി പടർത്തുന്നത് താരത്തിന്റെ ഡയലോഗുകൾ ആണ്. . ''ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍'' എന്നായിരുന്നു താരം വിഡിയോയിലൂടെ മകളോട് ചോദിക്കുന്നത്. അച്ഛനും മോളും കളിക്കുന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നൃഅവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം നടൻ കുഞ്ചാക്കോ ബോബൻ നൽകിയിരിക്കുന്ന കമന്റ് നിന്റെ മുഖത്തെ അത്രയും ഭാഗത്തെ വൃത്തികേട് മാറിക്കിട്ടിയെന്നായിരുന്നു.താരത്തിന്റെ വീഡിയോയ്ക്ക് ഫുക്രു, വൈഗ, ചാന്ദിനി മേനോന്‍, രഞ്ജിനി ജോസ്, രതീഷ് വേഗ, ഫര്‍ഹാന്‍ ഫാസില്‍, അശ്വതി തുടങ്ങിയവരും എത്തിയിരുന്നു.
ക്ലാസ്‌മേറ്റ്‌സ് ഓര്‍മ്മകള്‍ പുതുക്കുന്ന ചിത്രവുമായിട്ടായിരുന്നു ജയസൂര്യ നേരത്തെ എത്തിയിരുന്നത്.ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍, സു സു സുധിവാത്മീകം, ആട് എന്നീ ചിത്രങ്ങളെല്ലാം ജയസൂര്യ മികവുറ്റ പ്രകടനം ആരാധകർക്ക് മുന്നിൽ കാഴ്ച്ച വച്ചിരിക്കുന്നത് . താരത്തിന്റെ ഓരോ ചിത്രത്തിലെ ഗെറ്റപ്പുകൾ ഏറെ ചർച്ചകൾ വഴിവയ്ക്കുകയും ചെയ്‌തിരുന്നു.