Latest News

ഹൃദയതകര്‍ച്ചകള്‍ ഉണ്ടായിരുന്നുഅതോടൊപ്പം നഷ്ടങ്ങളും സംഭവിച്ചു; 21-ാം ജന്മദിനത്തിൽ നൂറിൻ ഷെരീഫ്

Malayalilife
ഹൃദയതകര്‍ച്ചകള്‍ ഉണ്ടായിരുന്നുഅതോടൊപ്പം  നഷ്ടങ്ങളും സംഭവിച്ചു; 21-ാം ജന്മദിനത്തിൽ നൂറിൻ ഷെരീഫ്

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നൂറിൻ ഷെരീഫ്. ഇപ്പോഴിതാ തരാം തന്റെ 21-ാമത്തെ പിറന്നാൾ ദിനത്തിന്റെ നിറവിലാണ്. തരാം ഈ പിറന്നാൾ ദിനത്തിൽ പങ്കുവച്ച കുറിപ്പും ഏറെ വൈറലാകുകയാണ്. 

21 മനോഹര വര്‍ഷങ്ങള്‍. ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് എനിക്കറിയാം. അതുകൊണ്ട് പിറന്നാളാഘോഷം ഒറ്റയ്ക്ക് വീട്ടില്‍ ആഘോഷിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ സ്വീകരിക്കാന്‍ സന്തോഷം.തെറ്റുകള്‍ ആവര്‍ത്തിക്കാതെ മുന്നോട്ടു പോകേണ്ടത് എന്റെ കടമയാണെന്നും എനിക്കറിയാം. കഴിഞ്ഞ വര്‍ഷമായിരുന്നും ഏറ്റവും മികച്ചത്. ഒരുപാട് ആളുകളെ പരിചയപ്പെട്ടു, നല്ല സൗഹൃദങ്ങള്‍ ലഭിച്ചു. ജീവിതത്തിലെ ലക്ഷ്യങ്ങളെ ആഴത്തില്‍ നോക്കിക്കാണാന്‍ തുടങ്ങി.

ഹൃദയതകര്‍ച്ചകള്‍ ഉണ്ടായിരുന്നു, നഷ്ടങ്ങളും സംഭവിച്ചു. കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി, ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്‌നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്.. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി”, പിറന്നാൾ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച വാക്കുകളാണ് ഇവ.

Read more topics: # Noorin sherif 21st birthday
Noorin sherif 21st birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES