സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പങ്കുവയ്ക്കാത്ത നടിയാണ് പ്രിയാമണി. വളരെ വിരളമായിട്ടാണ് ഭര്‍ത്താവി മുസ്തഫയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.ഇപ്പോള്‍ ഭര്‍ത്താവ് മുസ്തഫയ്ക്കൊപ്പമുളള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുകയാണ് താരം.
ഷാജഹാന്റെയും മുംതാസിന്റെയും പ്രണയത്തിന്റെ പ്രതീകമായി ഉയര്‍ന്ന താജ്മഹലിന് മുന്നില്‍ നിന്നുളള മനോഹര ചിത്രങ്ങളാണ് പ്രിയാമണി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിലൊരു ചിത്രത്തില്‍ പ്രിയയുടെ നെറുകില്‍ ചുംബിയ്ക്കുന്ന മുസ്തഫയെ കാണാം.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പ്രിയാമണിയും മുസ്തഫയും. 2017-ല്‍ ബെംഗളൂരുവിലായിരുന്നു ഇരുവരുടെയും ലളിതമായ വിവാഹം. ബിസിനസ്മാനാണ് മുസ്തഫ രാജ്. വിവാഹത്തിനു ശേഷവും സിനിമയില്‍ സജീവമാണ് പ്രിയാമണി.
മലയാളം വിട്ട് തമിഴ്, തമിഴ് വിട്ട് ബോളിവുഡ് എന്നിങ്ങനെ പ്രിയ കരിയറിലും ഏറെ തിരക്കുള്ള സമയമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍.