Latest News

ഉണ്ണി മുകുന്ദന്‍, മുകേഷ്,ആശാ ശരത് എന്നിവര്‍ ഒന്നിക്കുന്ന ജയരാജിന്റെ 'മെഹ്ഫില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
ഉണ്ണി മുകുന്ദന്‍, മുകേഷ്,ആശാ ശരത് എന്നിവര്‍ ഒന്നിക്കുന്ന ജയരാജിന്റെ 'മെഹ്ഫില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജയരാജിന്റെ 'മെഹ്ഫില്‍'  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ പ്രശസ്തരായ സിനിമ നടീ നടന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. മുല്ലശ്ശേരി രാജഗോപാലിന്റെ കോഴിക്കോടുള്ള വീട് സിനിമ പ്രവര്‍ത്തകരുടെ  പ്രിയപ്പെട്ട സ്ഥലമായിരുന്നു. മലയാള സിനിമയിലെ പ്രശസ്തരായ പല ഗായകരും സിനിമ നടി നടന്മാരും അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നു. സംഗീത സാന്ദ്രമായ എത്രയോ മെഹ്ഫില്‍ രാവുകള്‍ക്ക് മുല്ലശ്ശേരി തറവാട് സാക്ഷ്യം വഹിച്ചിരിക്കുന്നു. അത്തരം ഒരു മെഹ്ഫില്‍ നേരില്‍ കണ്ട് അനുഭവിച്ചറിഞ്ഞ ജയരാജിന്റെ ഹൃദയത്തില്‍ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്‌ക്കാരമാണ്
' മെഹ്ഫില്‍ ' എന്ന സിനിമ. 

മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം ദേവാസുരം സിനിമയില്‍ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത് മുല്ലശ്ശേരി രാജുവേട്ടന്റെ ജീവിതകഥയിലെ ഒരു ഏട് അടര്‍ത്തിയെടുത്താണ്. മുല്ലശ്ശേരി രാജഗോപാലിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ ബേബിയുടെയും ചിത്രവും മെഹ്ഫില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകര്‍ കൊടുത്തിട്ടുണ്ട്.

ഉണ്ണി മുകുന്ദന്‍, മുകേഷ്,ആശാ ശരത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ജയരാജ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന'മെഹ്ഫിലില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ അതിമനോഹരമായ എട്ടു ഗാനങ്ങളുണ്ട്. ദീപാങ്കുരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.മനോജ് കെ ജയന്‍,കൈലാഷ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ മേനോന്‍, അശ്വത് ലാല്‍,മനോജ് ഗോവിന്ദന്‍, അബിന്‍, കൊണ്ടോട്ടി ജൂനിസ്, അജീഷ്,  വൈഷ്ണവി, സബിത ജയരാജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

വൈഡ്‌സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദനാണ് 'മെഹ്ഫില്‍' നിര്‍മ്മിക്കുന്നത്.ആഗസ്റ്റ് എട്ടിന് ' മെഹ്ഫില്‍ ' തിയേറ്ററുകളിലെത്തും.പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # മെഹ്ഫില്‍
movie mehfil release update

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES