Latest News

ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തി

Malayalilife
ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തി

ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി അരവിന്ദ് വേണുഗോപാല്‍  ആലപിച്ച 'കാണാതിരുന്നാല്‍.....'എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ദേവാസുരത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ ഒരു മെഹ്ഫില്‍ രാവ് ദൃശ്യവല്‍ക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. 

 സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടില്‍ എന്നും മെഹ്ഫില്‍ ആയിരുന്നു. ഒരിക്കല്‍ അത് നേരില്‍ കണ്ട ജയരാജിന്റെ ഹൃദയവിഷ്‌കാരമാണ് മെര്‍ഫില്‍ എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ. കൈതപ്രം നമ്പൂതിരിപ്പാട് രചിച്ച ദീപാങ്കുരന്‍ സംഗീതം നല്‍കിയ എട്ട് അതിമനോഹര ഗാനങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 

ജയരാജ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന'മെഹ്ഫില്‍ 'എന്ന ചിത്രത്തിലെ നൊന്തവര്‍ക്കേ നോവറിയൂ എന്ന  വീഡിയോ ഗാനം ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.മുസ്തഫ,ദേവി ശരണ്യ എന്നിവരാണ് ഈ ഗാനം ആലപിച്ചത്.മുല്ലശ്ശേരി രാജഗോപാലനായി പ്രശസ്ത നടന്‍ മുകേഷ് അഭിനയിക്കുന്നു.മുകേഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമിത്.ഭാര്യയായി ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.

ഉണ്ണി മുകുന്ദന്‍,മനോജ് കെ ജയന്‍,കൈലാഷ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ മേനോന്‍, വൈഷ്ണവി,സബിത ജയരാജ്,അശ്വത്ത് ലാല്‍,മനോജ് ഗോവിന്ദന്‍, അജീഷ്, ഷിബു നായര്‍ തുടങ്ങിയവര്‍ക്കൊപ്പം  ഗായകരായ രമേശ് നാരായണ്‍, ജി  വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ്‌സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മിക്കുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ ദീപ് നിര്‍വ്വഹിക്കുന്നു.കൈതപ്രം രചിച്ച് ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച എട്ട് പാട്ടുകളാണ് മെഹ്ഫിലുള്ളത്. രമേഷ് നാരായണ്‍, ജി    വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍,വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം,ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകര്‍.സത്യം ഓഡിയോസാണ് പാട്ടുകള്‍ റിലീസ് ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രേമചന്ദ്രന്‍ പുത്തന്‍ചിറ,
രാമസ്വാമി നാരായണസ്വാമി.
എഡിറ്റിംഗ് - വിപിന്‍ മണ്ണുര്‍, കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ് - ലിബിന്‍ മോഹന്‍, വസ്ത്രലങ്കാരം-കുമാര്‍ എടപ്പാള്‍,സൗണ്ട് - വിനോദ് പി ശിവറാം, കളര്‍-ബിപിന്‍ വര്‍മ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിനോയ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജി കോട്ടയം.ആഗസ്റ്റ് എട്ടിന് ' മെഹ്ഫില്‍ ' തിയേറ്ററുകളിലെത്തും.പി ആര്‍ ഒ-എ എസ് ദിനേശ്

Read more topics: # മെഹ്ഫില്‍
MEHFIL Official Video Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES