മുകേഷ്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മെഹ്ഫില്‍; വീഡിയോ ഗാനം പുറത്ത്

Malayalilife
മുകേഷ്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മെഹ്ഫില്‍; വീഡിയോ ഗാനം പുറത്ത്

മുകേഷ്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന'മെഹ്ഫില്‍ 'എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം പകര്‍ന്ന് മുസ്തഫ,ദേവി ശരണ്യ എന്നിവര്‍ ആലപിച്ച'നൊന്തവര്‍ക്കേ നോവറിയൂ....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടില്‍ എന്നും മെഹ്ഫില്‍ ആയിരുന്നു.ഒരിക്കല്‍ നേരില്‍ കണ്ട് ജയരാജിന്റെ ഹൃദയത്തില്‍ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് മെഹ്ഫില്‍ '.

മുല്ലശ്ശേരി രാജഗോപാലനായി പ്രശസ്ത നടന്‍ മുകേഷ് അഭിനയിക്കുന്നു.മുകേഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമിത്.ഭാര്യയായി ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.ഉണ്ണി മുകുന്ദന്‍,മനോജ് കെ ജയന്‍,കൈലാഷ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ മേനോന്‍, വൈഷ്ണവി,സബിത ജയരാജ്,അശ്വത്ത് ലാല്‍,അജീഷ്, ഷിബു നായര്‍ തുടങ്ങിയവര്‍ക്കൊപ്പം  ഗായകരായ രമേശ് നാരായണ്‍, ജി  വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ്‌സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മിക്കുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ ദീപ് നിര്‍വ്വഹിക്കുന്നു.കൈതപ്രം രചിച്ച് ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച എട്ട് പാട്ടുകളാണ് മെഹ്ഫിലുള്ളത്. രമേഷ് നാരായണ്‍, ജി വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍,വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം,ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകര്‍.

സത്യം ഓഡിയോസാണ് പാട്ടുകള്‍ റിലീസ് ചെയ്യുന്നത്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രേമചന്ദ്രന്‍ പുത്തന്‍ചിറ,രാമസ്വാമി നാരായണസ്വാമി.എഡിറ്റിംഗ് - വിപിന്‍ മണ്ണുര്‍, കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ് - ലിബിന്‍ മോഹന്‍, വസ്ത്രലങ്കാരം-കുമാര്‍ എടപ്പാള്‍,സൗണ്ട് - വിനോദ് പി ശിവറാം, കളര്‍-ബിപിന്‍ വര്‍മ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിനോയ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജി കോട്ടയം.ആഗസ്റ്റ് എട്ടിന് ' മെഹ്ഫില്‍ ' തിയേറ്ററുകളിലെത്തും.പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # മെഹ്ഫില്‍
MEHFIL Official Video Song JAYARAJ

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES