Latest News

സന്തോഷവതിയായി പാചകം ചെയ്യുന്നതിനിടെ ഒരു ഗ്ലാസ് വൈനും ഓഫറായി എത്തി; ബോളിവുഡ് റാണി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും പാസ്ത പാചകം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

Malayalilife
സന്തോഷവതിയായി പാചകം ചെയ്യുന്നതിനിടെ ഒരു ഗ്ലാസ് വൈനും ഓഫറായി എത്തി; ബോളിവുഡ് റാണി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും പാസ്ത പാചകം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

ആരാധകരുടെ പ്രിയ ജോടിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. ഇരുവരുടേയും പുതിയ ചിത്രങ്ങൾ കാണാൻ കാത്തിരിക്കുന്നവരാണ് എല്ലാവരും. ഇപ്പോഴിതാ ഇറ്റലിയിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നിക്ക് ജോനാസിന്റെ സഹോദരനും പോപ്പ് ഗായകനുമായ ജോ ജോനാസിന്റെയും ഗെയിം ഓഫ് ത്രോൺസ് താരം സോഫിയ ടർണറിന്റേയും പാരീസിൽ വെച്ചു നടന്ന വിവാഹത്തിന് ശേഷം നിക്കും പ്രിയങ്കയും ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ്. അവധി ദിവസം ആഘോഷിക്കാനാണ് ഇരുവരും ഇറ്റലിയിലെത്തിയിരിക്കുന്നത്. ഇതിനിടയിൽ നിക്ക് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോൾ ചർച്ചാ വിഷയം.

പ്രിയങ്ക പാചകം ചെയ്യുന്ന ദൃശ്യങ്ങളാണ് നിക്ക് പകർത്തിയിരിക്കുന്നത്. താൻ പാസ്ത ഉണ്ടാക്കുകയാണെന്നും നിക്കിനെ പോലെ ഒരു നല്ല പാചകക്കാരൻ തന്റെ കൂടെ ഉള്ളതിൽ സന്തോഷവതിയാണെന്നും പ്രിയങ്ക വീഡിയോയിൽ പറയുന്നു. 2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടേയും നിക്ക് ജോനാസിന്റേയും വിവാഹം. അതിനു മുൻപ് തന്നെ ഇരുവരും മെറ്റ് ഗാലയിൽ ഒരുമിച്ച് വന്നിരുന്നു. അന്നു മുതൽ ഇവർ പ്രണയത്തിലാണോ എന്ന് ചർച്ചകൾ തുടങ്ങി. അതിനു ശേഷം ഇന്ത്യയിൽ വെച്ച് നടന്ന നിശ്ചയത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടപ്പോഴാണ് ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന കാര്യം എല്ലാവരും അറിഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 

Date night cooking extravaganza.

A post shared by Nick Jonas (@nickjonas) on

 

 പോപ്പ് ഗായകനായ നിക്ക് ജോനാസിന്റെ ഗാനങ്ങൾക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ജോനാസ് ബ്രദേഴ്സ് എന്ന പേരിൽ നിക്കും തന്റെ സഹോദരന്മാരായ കെവിൻ ജോനാസും ജോ ജോനാസും ഉൾപ്പെടുന്ന ബാന്റ് പ്രശസ്തമാണ്. സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടേതായി പുറത്തു വരാനിരിക്കുന്നത്.

priyanka and nik jonas cooking video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES