ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും ഏവർക്കും സുപരിചിതനായ നടനും അവതാരകനുമാണ് മിഥുൻ രമേശ്. പരമ്പരകളിലൂടെ മിനിസ്ക്രീനിൽ എത്തുകയും പിന്നീട് പ്രേക്ഷക മനസ്സിൽ അവതാരകനായി ഇടം നേടുകയും ചെയ്‌തിരുന്നു താരം. മിഥുനെ പ്രേക്ഷകരുടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയത് അനുകരണമില്ലാതെ തന്മയത്തോടെയുളള അനുകരണ ശൈലിയായിരുന്നു. സിനിമ, റേഡിയോ ജോക്കി, റിയാലിറ്റി ഷോ അവതാരകൻ എന്നീ നിലകളിൽ തിളങ്ങുമ്പോഴും കുടുംബത്തിനൊപ്പമുള്ളല യാത്രകൾക്ക് താരം സമയം കണ്ടെത്താറുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ട ആ യാത്രയെ കുറിച്ച് മിഥുൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്.
ഇത്തവണത്തെ വെക്കേഷന് യാത്ര പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. യാത്ര പോകാനായി പരീസ് സ്വിറ്റ്സർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തീരുമാനിച്ചിരുന്നത്. അതിന് പിന്നിൽ ഒരു കാരണം കൂടി ഉണ്ടായിരുന്നു. മേയ് നാലിന് മിഥുന്റെ ജന്മദിനമായതിനാൽ പിറന്നാളാഘോഷം അവിടെ ആക്കം എന്ന തീരുമാനവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. ടൂർ ഏജൻസിയുമായി എല്ലാം ബുക്ക് ചെയ്ത് സംസാരിച്ച് പ്ലാൻ ചെയ്തിരുന്നു. ആ സമയത്തായിരുന്നു കൊറോണ പടർന്നു പിടിച്ചത് . എല്ലാമൊന്ന് ശാന്തമായതിന് ശേഷം ബുക്ക് ചെയ്യാമെന്ന് വിചാരിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സ്ഥധിതി വഷളാവുകയായിരുന്നു . ദൈവാനുഗ്രഹം കൊണ്ടാണ് അന്ന് യാത്ര ബുക്ക് ചെയ്യാതിരുന്നത്. എന്നാൽ ഈ സമയത്ത് ഫാമിലിയുമായി ഒരു കോഴിക്കോട് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. എന്നാൽ ആ യാത്രയും കെറോണ കാരണം ഒഴിവാക്കേണ്ടി വന്നു.
ഹണിമൂൺ ട്രിപ്പ് പാരിസിലേക്കായിരുന്നു. ഒരിക്കല്‍ കൂടി അവിടേക്ക് മോളെയും കൂട്ടി പോകാം എന്ന ആഗ്രഹവുമുണ്ടായിരുന്നു.സ്വിറ്റ്സർലൻഡിലെ ഡിസ്നിലാൻഡിൽ ഞങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ മുതൽ മോൾക്കും വലിയ ആഗ്രഹമായിരുന്നു.യാത്രകൾ ഒഴിവാക്കേണ്ടി വന്നതിൽ വിന്നതിൽ വിഷമമുണ്ട്. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനാണ് വലുത്. ഗവൺമെന്റും ആരോഗ്യമന്ത്രാലയവും നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായി വീടിനുള്ളിൽ കഴിയാം. കോറോണ എന്ന മഹാമാരിയിൽ നിന്നും മുക്തി നേടിയിട്ട് എവിടെങ്കിലുമുള്ള യാത്ര പോക്ക്.
ഇപ്പോൾ ദുബായിലാണ് താമസം. അവിടെ പൂർണമായും ലോക്ഡൗൺ അല്ലെങ്കിലും ഏകദേശം അതേ രീതിയാണ്. വശ്യകാര്യങ്ങൾക്കു മാത്രമേ ആരും പുറത്തിറങ്ങാറുള്ളൂ.ട്രാഫിക്കും തിരക്കുകളുമൊക്കെയുള്ള ഇടം ബഹളങ്ങളൊന്നും ഇല്ലാതെ പെട്ടെന്ന് ശാന്തമായപ്പോൾ അതിന്റെതായ ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട്. ലോകത്തെ പിടിച്ചുലച്ച ഇൗ മഹാമാരിയിൽ നിന്നു രക്ഷപ്പെടാം, സുരക്ഷിതരായി വീടിനുള്ളിൽ ഇരിക്കൂ, ഇപ്പോഴത്തെ ഈ സാഹചര്യങ്ങൾ മാറി എല്ലാം പഴയനിലയിലാവുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ എന്നും താരം വ്യക്തമാക്കി.