Latest News

രണ്ടാം വിവാഹമെന്ന് അറിഞ്ഞിട്ടുള്ള പ്രണയവും വിവാഹവും; പ്രതിസന്ധിഘട്ടങ്ങൾ ഒക്കെ അതിജീവിച്ചത് ഒറ്റയ്ക്ക്; നടി അനന്യയുടെ വിവാദ ജീവിത കഥ

Malayalilife
topbanner
രണ്ടാം വിവാഹമെന്ന് അറിഞ്ഞിട്ടുള്ള പ്രണയവും വിവാഹവും; പ്രതിസന്ധിഘട്ടങ്ങൾ ഒക്കെ അതിജീവിച്ചത് ഒറ്റയ്ക്ക്; നടി അനന്യയുടെ വിവാദ ജീവിത കഥ

കുറച്ച് വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഇടം നേടിയ നടിയാണ് അനന്യ. അതുപോലെ തന്നേ മറ്റ് ഭാഷയിലും തിളങ്ങി നില്ക്കാൻ താരത്തിന് സാധിച്ചു. മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി. നായർ. നാടൻ വേഷങ്ങളിലൂടെ സിനിമയിൽ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അനന്യ. ബാലതാരമായെത്തി നായികയായി മാറിയ താരമാണ് അനന്യ. അഭിനയത്തിന് പുറമേ നൃത്ത പരിപാടികളിലും സജീവമായിരുന്നു അനന്യ. മകളായി അരങ്ങേറി പിന്നീട് നായികയായി മാറിയ നടിയാണ് അനന്യ. നാടൻ പെൺകുട്ടി ആയാണ് കൂടുതലും താരം പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കോമഡി ആയാലും അതുപോലെ ഇമോഷണൽ ആയാലും നന്നായിൻതന്നെ താരം കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. ഏതു തരം കഥാപത്രം ആയാലും അതിന്റെ ആഴത്തിൽ ചെയ്യാൻ അനന്യക്ക് സാധിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞു. ധാരാളം ടി വി ഷോകളിലും താരം അവതാരിക അയി പ്രവർത്തിച്ചിട്ടുണ്ട്.

1987 ൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് താരം ജനിച്ചത്. ഗോപാലകൃഷ്ണ നായരുടെയും പ്രസീതയുടെയും രണ്ടു മക്കളിൽ മൂത്ത ആളായിട്ടാണ് അനന്യ ജനിച്ചത്. താരത്തിന് അർജുൻ എന്ന് പേരുള്ള ഒരു അനിയൻ ഉണ്ട്. ആയില്യം നാളുകാരിയായ താരത്തിന്റെ യഥാർത്ഥ പേര് ആയില്യ ഗോപാലകൃഷ്ണ നായർ എന്നാണ്. മലയാള സിനിമയിലെ ഒരു പ്രശസ്ത നിർമ്മാതാവാണ് അനന്യയുടെ അച്ഛൻ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് ബാലതാരമായി അനന്യ അരങ്ങേറിയത്. ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജിൽ നിന്നുമാണ് തരാം ഇംഗ്ലീഷ് ബിരുദം നേടിയത്. കുഞ്ഞിലേ മുതലേ അമ്പെയ്ത്തിൽ പരിശീലനം നേടിയ താരം സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ഒക്കെ വാങ്ങി കൂട്ടിയിട്ടുണ്ട്. സ്റ്റാർ വാർസ്" എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ കോളേജിനെ പ്രതിനിധീകരിക്കുന്നതിനിടയിൽ താരത്തിനെ വിവിധ സംവിധായകർ കണ്ടെത്തി അഭിനയ ഓഫറുകൾ നടത്തിയിരുന്നു. അങ്ങനെ അഞ്ച് പ്രോജക്ടുകൾ നിരസിച്ചതിന് ശേഷമാണ് പോസിറ്റീവ് എന്ന ചിത്രത്തിൽ അഭിനയിച്ച് പരീക്ഷിക്കാൻ താരം തീരുമാനിച്ചത്. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തല്പരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ. 2012 ലായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയൻ എന്ന ആളെയാണ് താരം വിവാഹം കഴിച്ചത്.  

താരത്തിന്റെ വിവാഹത്തെ പറ്റി നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ആഞ്ജനേയൻ നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു എന്നൊക്കെ പല വിവാദങ്ങളും പുറത്ത് വന്നിരുന്നു. ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം തനിയ്ക്കറിയാമായിരുന്നെന്നും അനന്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു കഴിഞ്ഞു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും നടി അന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആഞ്ജനേയുമായുള്ള വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ അവരോട് പിണങ്ങി അനന്യ വീടു വിട്ടിറങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടുകാരുമായി പിന്നാജി കോച്ചിലെ ഒരു ഫ്ലാറ്റിൽ താരം ആഞ്ജനേയനു ഒപ്പം താമസിക്കുകയാണ് എന്നൊക്കെ പല വാർത്തകളും അന്ന് വന്നിരുന്നു. എന്നാൽ ഇതൊക്കെ കള്ളാ പ്രചരണങ്ങൾ ആണെന്ന് അനന്യ പിന്നീട് പറഞ്ഞിരുന്നു.

ആരുമറിയാതെ പെട്ടെന്നായിരുന്നു ഇരുവരുടെയും വിവാഹം. ഇത് എറർ സംശയങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. കരാറൊപ്പിച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മതി വിവാഹമെന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ധൃതി പിടിച്ചുള്ള രഹസ്യവിവാഹത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടിലായിരുന്നു. വിവാഹശേഷം തിരുപ്പതിയില്‍ നിന്നും തിരിച്ചെത്തിയ അനന്യയും ആഞ്ജനേയനും തിരുവനന്തപുരത്തായിരുന്നു താമസം. ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും താരം പിന്നീട് പറഞ്ഞിരുന്നു.

2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് താരത്തിന്റെ പേര് മാറ്റി അനന്യ എന്ന് ആക്കിയത്.  ഈ ചിത്രം ഉയർന്ന വാണിജ്യ വിജയമായിരുന്നു. അതുകൊണ്ട് തന്നെ അനന്യ പ്രശസ്തിയിലേക്ക് ഉയർന്നു. താരം ഈ ചിത്രത്തിലെ അഭിനയത്തിന് ധാരാളം പ്രശംസയും ഏറ്റുവാങ്ങി. ഈ ചിത്രത്തിന്റെ മലയാളത്തിലെ റീമേക്കായ ഇത് നമ്മുടെ കഥയിലെ വേഷവും അനന്യയെ ഒരുപാട് സഹായിച്ചു. ഇത് കഴിഞ്ഞായിരുന്നു താരം മോഹൻലാലിൻറെ മകളായി ശിക്കാർ എന്ന സിനിമയിൽ അഭിനയിച്ചത്. ശിക്കർ എന്ന സിനിമയുടെ ക്ലൈമാക്സിൽ താരം ആവേശകരമായ ചില രംഗങ്ങൾ ചെയ്തു അഭിനയിച്ചു. ഇത് അവിടെ ഉള്ളവരെ പോലെ പ്രേക്ഷകരുടെ ഇടയിലും താരത്തിന് ഒരു പ്രത്യേക പ്രശംസ നേടി കൊടുത്തു. ഇതേ സീൻ മോഹൻലാലിനെയും ആകർഷിച്ചു. ഇത് അദ്ദേഹത്തെ മലയാളത്തിലെ "വിജയശാന്തി" എന്ന് അനന്യയെ വിളിക്കാൻ പ്രേരിപ്പിച്ചു.

മോഹൻലാൽ, അമിതാഭ് ബച്ചൻ എന്നിവരുമായി സ്‌ക്രീൻ പങ്കിടാൻ ഒരു അവസരവും താരത്തിന് ലഭിച്ചു. കാണ്ഡഹാർ എന്ന ചിത്രത്തിലായിരുന്നു ഈ അവസരം. ഈ ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2011 ൽ എങ്കേയും എപ്പോതും എന്ന ചിത്രത്തിൽ അനന്യ നായികയായി അഭിനയിച്ചു. ഈ ചിത്രം തിയേറ്ററിൽ വലുതായി വിജയിച്ചില്ലെങ്കിലും പിന്നീട് എല്ലാവരുടെ ഇടയിലും പ്രസിദ്ധമാക്കി. കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമന്നൻ അങ്ങനെ നിരവധി ചിത്രങ്ങൾ ചെയ്തു. ഇതിലൊക്കെ ആരാധകർ താരത്തിനെ തിരിച്ചറിഞ്ഞു എങ്കിലും ഇതൊന്നും തന്നെ വാണിജ്യവിജയം നേടിയില്ല. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിമാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഗോഡ് ഫാദർ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ഭ്രമം എന്ന മലയാള ചിത്രമാണ് ഇനി താരത്തിന്റെതായി വരാൻ ഇരിക്കുന്നത്.

ananya ayilya malayalam actress tamil movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES