റോജയിലെ നായികയും യോദ്ധയിലെ അശ്വതിയും; രണ്ടു പെൺമക്കളുടെ അമ്മയായ മധുബാല; തമിഴ്‌നാട്ടിലെ മധു എന്ന സുന്ദരി; സൗന്ദര്യ റാണി മധുബാലയുടെ കുടുംബവും മക്കളും

Malayalilife
topbanner
റോജയിലെ നായികയും യോദ്ധയിലെ അശ്വതിയും; രണ്ടു പെൺമക്കളുടെ അമ്മയായ മധുബാല; തമിഴ്‌നാട്ടിലെ മധു എന്ന സുന്ദരി; സൗന്ദര്യ റാണി മധുബാലയുടെ കുടുംബവും മക്കളും

റോജ എന്ന സൂപ്പർ ഹിറ്റ് മണിരത്‌നം സിനിമ ഏതൊരു ഇന്ത്യകാരനും ഇന്നും രോമാഞ്ചം തരുന്ന സിനിമകളിൽ ഒന്നാണ്. 1992-ൽ മണിരത്നം സം‌വിധാനം ചെയ്ത രാഷ്ട്രീയ-പ്രണയ തമിഴ് ചലച്ചിത്രമാണ്‌ റോജ. ഈ ചലച്ചിത്രം ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിനെ ഇന്നും പ്രേക്ഷകരുടെ മനസിൽ പിടിച്ചു നിർത്തുന്നുണ്ടെങ്കിൽ ഇതിലെ പാട്ടുകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എ ആർ റഹ്മാൻ എന്ന ലോകപ്രശസ്ത സംഗീതജ്ഞന്റെ പിറവി ഈ ചിത്രത്തിലൂടെയാണ്. മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു. ഇതിലെ പ്രണയവും എല്ലാം വികാരങ്ങളും പ്രേക്ഷകരുടെ മനസ്സിൽ കൊണ്ട് എത്തിച്ച വ്യകതികളാണ് ഇതിലേ അഭിനേതാക്കൾ. അരവിന്ദ് സ്വാമിയും മധുബാല രഘുനാഥും തകർത്ത് അഭിനയിച്ച ചിത്രം കൂടിയാണ് റോജ. ഇതിലൂടെയാണ് മധുബാല പ്രേക്ഷക ശ്രദ്ധ നേടിയത്.

ബോളിവുഡ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ഒരു പ്രമുഖ ചലച്ചിത്ര നടിയാണ് മധുബാല രഘുനാഥ്. മധുബാല രഘുനാഥ് 1969 ൽ ഒരു തമിഴ് കുടുംബത്തിൽ ജനിച്ചു. നടി ഹേമ മാലിനി, ജൂഹി ചൗള എന്നിവർ നടിയുടെ ബന്ധുക്കളാണ്. മുംബൈയിലെ ജുഹ സെന്റ് ജോസഫ് സ്കൂളിലാണ് പഠിച്ചത്. ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് സിനിമയിലെത്തിയത്. ഫെബ്രുവരി 1999-ൽ ആനന്ദ് ഷായെ വിവാഹം കഴിച്ചു. ഇവർക്ക് അമിതാ, കിയായ എന്ന രണ്ടു പെൺ മക്കളുണ്ട്. മധൂ എന്നാണ് താരത്തിനെ പൊതുവെ തമിഴിൽ വിളിക്കാറുള്ളത്. നടി ഹേമ മാലിനിയുടെ മരുമകളാണ്, അതിനാൽ ഈശാ ഡിയോളിന്റെ കസിൻ.

ഒറ്റയാള്‍ പട്ടാളം, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മധുബാലയെന്ന മധു. ഇന്ത്യയുടെ ഡ്രീം ഗേള്‍ ഹേമമാലിനിയുടെ അനന്തിരവളായ മധു മമ്മൂട്ടി നായകനായ അഴകനിലൂടെയായിരുന്നു സിനിമയിലെത്തിയത്. മണിരത്‌നം സംവിധാനം ചെയ്ത റോജയാണ് മധുവിന് ശ്രദ്ധ നേടിക്കൊടുത്തത്. കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂൽ ഔർ കാന്റേ, മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ, കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു, സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ, എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റിൽമാൻ, ഒറ്റയാൾ പട്ടാളം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വിവാഹത്തിന് ശേഷം അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്ത മധു ഇന്ന് സിനിമയില്‍ സജീവമാണ്. കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലെത്തിയതെന്ന് എപ്പോഴും താരം പറയുമായിരുന്നു. മണിരത്‌നം സിനിമയിൽ അഭിനയിച്ചതാണ് എല്ലാം മാറ്റിമറിച്ചത് എന്നും നടി പറയുമായിരുന്നു.

താരത്തിന്റെ ആദ്യ മലയാള ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഴകനായിരുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പേടി ആയിരുന്നു താരത്തിന്. മമ്മൂക്ക പൊതുവെ സീരിയസ് ആയതുകൊണ്ട് തന്നെ ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ വിറച്ചു പോകുമായിരുന്നു എന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി എന്ന് താരത്തിന് മനസിലായി. പിന്നീട് മമ്മൂട്ടിക്കയോടൊപ്പം നീലഗിരി എന്ന ചിത്രത്തിൽ കൂടി അഭിനയിച്ചു. ലാലേട്ടൻ നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നതുകൊണ്ടു തന്നെ താരം നല്ല കൂൾ ആയിട്ടാണ് അഭിനയിച്ചത്. മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം ചെയ്തപ്പോഴും പേടി ഒന്നും തോന്നീയിരുന്നില്ല. പിന്നീട് മണിരത്നത്തിന്റെ സിനിമയിൽ വന്നപ്പോഴാണ് എല്ലാം മാറിയത്. പിന്നീട് വിവാഹവും കുട്ടികളുമൊക്കെ അയി തിരക്കായി സിനിമയിൽ നിന്നും വിട്ടു നിന്ന്. പക്ഷേ തിരുച്ചു വന്നു വമ്പൻ ഹിറ്റുകൾ തന്നു. ഇനി വരൻ ഇരിക്കുന്നത് തലൈവി എന്ന ചിത്രമാണ്. 

madhubala malayalam tamil movie actress family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES