Latest News

മലയാളി ആണെങ്കിലും തിളങ്ങിയതൊക്കെ തമിഴിൽ; പല കേസുകളും ആത്മഹത്യകളും വരെ; സിനിമയെക്കാൾ ശ്രദ്ധ നേടിയത് വിവാദങ്ങൾ വഴി; നടി ഓവിയയുടെ ജീവിത കഥ

Malayalilife
topbanner
മലയാളി ആണെങ്കിലും തിളങ്ങിയതൊക്കെ തമിഴിൽ; പല കേസുകളും ആത്മഹത്യകളും വരെ; സിനിമയെക്കാൾ ശ്രദ്ധ നേടിയത് വിവാദങ്ങൾ വഴി; നടി ഓവിയയുടെ ജീവിത കഥ

ചില താരങ്ങൾ സിനിമയിലൂടെ പ്രസിദ്ധമായില്ലെങ്കിലും അവർ സോഷ്യലി ചില കാര്യങ്ങളിൽ പ്രസിദ്ധരാകും. അത്തരം ഒരാളാണ് നടി ഓവിയ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചില കേസിലൂടെയും വിവാദങ്ങളിലൂടെയുമാണ് താരം പ്രസിദ്ധമായത്. ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു നല്ല രീതിയിൽ പ്രസിദ്ധമാകാൻ താരത്തിന് സാധിച്ചില്ല. മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരമാണ് ഓവിയ. തമിഴ് റിയാലിറ്റി ഷോയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ഓവിയ മാറി. എന്നാൽ ഓവിയയുടെ തമിഴ് ചിത്രം '90 എംഎൽ' താരത്തെ  വലിയ വിവാദത്തിലെത്തിച്ചിരുന്നു. മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരമാണ് ഓവിയ. തമിഴ് റിയാലിറ്റി ഷോയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ഓവിയ മാറി.

1991 ൽ കേരളത്തിൽ തൃശൂരിൽ ജനിച്ച ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഓവിയ. ഹെലൻ നെൽസൺ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്രങ്ങളിലാണ് ഓവിയ അഭിനയിച്ചിട്ടുള്ളത്. കളവാണി, മരീന, കലകലപ്പ്, മൂഡാർ കൂടം, മദയാനൈക്കൂട്ടം, യാമിരുക്ക ഭയമേ എന്നിവയാണ് ഓവിയ അഭിനയിച്ചിട്ടുള്ള പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017-ൽ കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിലൂടെയാണ് ഓവിയ പ്രശസ്തയായത്. ഇതിലെ പല കാര്യങ്ങളും പിന്നീട് വാർത്ത ആവുക ആയിരുന്നു. ഈ വിവാദങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.

കങ്കാരു, പുതിയ മുഖം, അപൂർവ, ബ്ലാക്ക് കോഫീ എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെയാണ് ഓവിയ അഭിനയരംഗത്തേക്കു കടന്നുവരുന്നത്. തൃശ്ശൂരിലെ വിമലാ കോളേജിൽ ബി.എ. ഇംഗ്ലീഷിനു പഠിക്കുന്ന സമയത്ത് കളവാണി എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി. ചിത്രത്തിലെ ഓവിയയുടെ അഭിനയം ഏറെ നിരൂപകപ്രശംസ നേടുകയും ചെയ്തു. ഈ ചിത്രത്തിനു ശേഷം അമര, വേങ്കൈ, മുഖം നീ അകം നാൻ, സെവനു, മുത്തുക്കു മുത്താക എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും ചെറിയ ഒരു ഇടവേളയെടുത്ത ഓവിയ പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ കമൽ ഹാസൻ, ആർ. മാധവൻ എന്നിവർ അഭിനയിച്ച മൻമദൻ അൻപ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു.

ഓവിയയുടെ തമിഴ് ചിത്രം '90 എംഎൽ' താരത്തെ  വലിയ വിവാദത്തിലെത്തിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലർ മുതൽ വിമർശനങ്ങളേറ്റുവാങ്ങിയ ചിത്രം വലിയ തോതിലാണ് വാർത്തകൾ സൃഷ്ടിച്ചത്. സംസ്കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്ന് ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി രംഗത്തെത്തിയിരിന്നു. ഓവിയക്കും സംവിധായിക അനിതാ ഉദീപിനുമെതിരെ എൻ എൽപി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉൾപ്പെട്ട ട്രെയിലറിന്  എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ചിത്രം കോളജ് വിദ്യാർഥികളെയും യുവതികളെയും വഴിതെറ്റിക്കുന്നുവെന്നായിരുന്നു പരാതി. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും പോൺ സിനിമയേക്കാൾ വൃത്തികെട്ട അവസ്ഥയാണ് ചിത്രത്തിനെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ അന്ന് പറഞ്ഞിരുന്നു. ഇത് ഏറെ വിവാദമായതാണ്.

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് പിന്നീട് താരത്തിന്റെ പേരിൽ വന്ന കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. നിരവധി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് കാരണം മന്ത്രിയെ കാണാൻ കറുത്ത മാസ്ക്കിട്ട് വരണമെന്നായിരുന്നു ഇതിലൂടെ പറഞ്ഞത്. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത് മാസ്ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പടെ കറുത്ത മാസ്ക്ക് പൊലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വന്നവർ അല്ലെങ്കിൽ കൂടെ കറുത്ത മാസ്ക് ധരിച്ചവരെ മാറ്റാൻ ആവശ്യപെട്ടു.

2017-ൽ സ്റ്റാർ വിജയ് ചാനലിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിലൂടെയാണ് ഓവിയ ശ്രദ്ധേയയായത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ആരവ് എന്ന നടനുമായി ഓവിയ പ്രണയത്തിലായിരുന്നു. ഈ ബന്ധം തുടരുവാൻ കഴിയാതെ വന്നതോടെ ഓവിയ ആത്മഹത്യയ്ക്കു ശ്രമിച്ചു. അതും ബിഗ്‌ബോസ് വീട്ടിലെ പൂളിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ ആരാധകർ ഏറെ അയി താരത്തിന്. പ്രേക്ഷക പ്രീതി നേടാൻ വേണ്ടി കളിച്ചതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്തായാലും ഇത് കഴിഞ്ഞ് താരത്തിന് നല്ല വോട്ടുകൾ ലഭിച്ചു. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ സെൻസേഷൻ താരമായിരുന്നു ഓവിയ ഹെലൻ. പിന്നീട് വൈകാരികമായ കാരണങ്ങളാൽ ഓവിയ ഷോ വിട്ടു പോവുകയും ചെയ്തു. 

oviya malayalam actress tamil serial movie bigboss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES