Latest News

പയ്യനെ അന്വേഷിച്ചുവന്ന ആൾ പെട്ടത് പിഷാരടിയുടെ മുന്നിൽ; സ്റ്റാൻഡ് അപ്പ് കോമഡികളിൽനിന്നും ക്യാരക്ടർ റോൾ വരെ വളർന്ന കലാകാരൻ രമേശ് പിഷാരടി

Malayalilife
topbanner
പയ്യനെ അന്വേഷിച്ചുവന്ന ആൾ പെട്ടത് പിഷാരടിയുടെ മുന്നിൽ; സ്റ്റാൻഡ് അപ്പ് കോമഡികളിൽനിന്നും ക്യാരക്ടർ റോൾ വരെ വളർന്ന കലാകാരൻ രമേശ് പിഷാരടി

ഴിഞ്ഞ ആഴ്ച മലയാള സിനിമയെ തിരിച്ചു കൊണ്ട് വരുന്ന തരത്തിൽ ഇറങ്ങിയ ഒരു ചിത്രമാണ് ദി പ്രീസ്റ്. ചെറുതാണെങ്കിലും അതിലൊരു പ്രധാന കഥാപാത്രം ചെയ്ത നടനാണ് രമേശ് പിഷാരടി. ആദ്യ പകുതിയിൽ കുറച്ചു നേരം മാത്രം സ്‌ക്രീനിൽ കാണുന്ന കഥാപത്രമാണെങ്കിലും വളരെ മികച്ചതായി ആണ് താരം അത് ചെയ്തത്. ഒരു കോമഡി ആര്ടിസ്റ്റിനു അല്പം സീരിയസ് ആയ ഒരു കഥാപാത്രം കൊടുക്കണമെങ്കിൽ അത്രയും ആ അഭിനേതാവിനെ സംവിധായകന് വിശ്വാസം വേണം. അതായിരുന്നു ഈ സിനിമയിൽ നമ്മുക്ക് കാണാൻ സാധിച്ചത്. പിഷാരടി എന്ന കോമേഡിയന്റെയും, അവതാരകന്റെയും കഴിവൊക്കെ നമ്മൾ കണ്ടു, പക്ഷെ ഒരു കാരക്ടർ റോളിൽ പിഷാരടിയുടെ അഭിനയം കണ്ടത് ആദ്യമാണ്. മുൻപ് കാരക്ടർ റോൾ ചെയ്ത പരിചയമില്ലാതെ ആദ്യമായി ചെയുന്ന ഒരാളെ പോലെ തോന്നാത്ത വിധം എളുപ്പത്തിൽ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വല്യ കാര്യം. ഇപ്പോള് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം സജ്ജീവമായ താരം ആരാണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഭൂരിഭാഗം ആൾക്കാർക്കും ആദ്യം ഓർമ വരുന്ന പേര് രമേശ് പിഷാരടി എന്നാകും. കാരണം അദ്ദേഹത്തിന്റെ ക്യാപ്ഷനുകളും, ഓരോ താരത്തിന്റെ പോസ്റ്റിന്റെ അടിയിൽ ഇടുന്ന കമ്മെന്റുകളും, പങ്കുവയ്ക്കുന്ന ട്രോളുകളുമൊക്കെ വൈറലാകാറുണ്ട്. ചില താരങ്ങളുടെ പോസ്റ്റിന്റെ അടിയിലെ ഇദ്ദേഹത്തിന്റെ കമെന്റിനൊക്കെ ഒരുപാട് ലൈക്കുകൾ കിട്ടാറുണ്ട്.

ഒരു മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. എന്നാലും ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയത്തിലും, കാരിക്കോട് സർക്കാർ ഹൈസ്കൂളിലും, പിന്നെ പ്രീഡിഗ്രി പൂർത്തീകരിച്ചത് തലയോലപ്പറമ്പിലെ ദേവസ്വം ബോർഡ് കോളേജിലാണ്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധർവൻ' എന്ന പേരിൽ അടുത്ത ചിത്രവും പുറത്തിറക്കി. ഏഷ്യാനെറ്റിൽ "ബഡായി ബംഗ്ലാവ്" എന്ന ഹാസ്യപരിപാടിയിൽ അവതാരകനായിരുന്നു. മുപ്പതിൽ പരം ചിത്രങ്ങളിൽ അഭിനയിച്ച താരം വളരെ ദൂരെയാണ് ഇപ്പോൾ വളർന്നിരിക്കുന്നത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരത്തിന് നിരവധി ആരാധകരാണുളളത്. കരിയറിന്റെ തുടക്കത്തില്‍ ധര്‍മ്മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. തുടര്‍ന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പിഷാരടി.

പിഷാരടിയുടെ ഭാര്യ സൗമ്യ ഒരു പൂനെ സ്വദേശിനി ആയിരുന്നു. പിഷാരടിയുടെ കല്യാണ ആലോചന വന്ന സമയം നാടാകെ അന്വേഷിക്കാൻ സൗമ്യയുടെ അച്ഛൻ ആളെ വീട്ടിരുന്നു. അദ്ദേഹത്തിന് നേരെ വന്നു നോക്കാനും ആലോചിക്കാനും സാധിക്കാത്തതിനാൽ പിഷാരടിയുടെ നാട്ടിലെ ഒരു പാർട്ടി പ്രധാനിയെയാണ് അന്വേഷിക്കാൻ ഏൽപ്പിച്ചിരുന്നത്. ആ പാർട്ടിക്കാരൻ പയ്യനെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. അന്വേഷിച്ച വന്നപ്പോൾ വന്നു പെട്ടത് പിഷാരടിയുടെ മുൻപിൽ. താനാണ് അന്വേഷിച്ചു വന്ന പയ്യൻ എന്ന് പറഞ്ഞില്ല.. പകരം അന്വേഷിച്ച് വന്ന പയ്യനെ പറ്റി നല്ലതു മാത്രം അയാളോട് പറഞ്ഞു. നല്ല കാര്യപ്രാപ്തിയുള്ള, സുന്ദരനും സുമുഖനുമാണെന്നു ഒക്കെ അങ്ങ് പറഞ്ഞു വച്ചു. അയാൾ അതുപോലെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അങ്ങനെ എല്ലാരും സന്തോഷത്തോടെ ആ കല്യാണത്തിന് സമ്മതം മൂളി. പക്ഷേ ഭാര്യക്ക് മലയാള സിനിമയിലെ ആരെയും തന്നെ അറിയില്ലായിരുന്നു. ഇവരുടെ വിവാഹ റിസപ്ഷന് വന്ന താരങ്ങളെ ഒന്നും ഭാര്യ സൗമ്യയ്ക്ക് അറിയില്ലായിരുന്നു.

മലയാളം അധികം അറിയാത്ത ഭാര്യയായതുകൊണ്ടുളള ഒരു ഗുണം വിവാഹത്തിന് മുന്‍പ് പിഷാരടിയുടെ പരിപാടികള്‍ ഒന്നും കണ്ടിരുന്നില്ല എന്നതാണെന്നും അതുകൊണ്ട് തന്റെ ഉള്ളിലെ കലാകാരനെ അവള്‍ ഇഷ്ടപ്പെട്ടിട്ടേയില്ല എന്നൊക്കെ നടൻ പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്ന വ്യക്തിയെ ആണ് അവള്‍ ഇഷ്ടപ്പെടുന്നത് എന്നത് ഒരു ഗുണം. ദോഷം എന്ന് പറയുന്നത്, മലയാളത്തിലെ താരങ്ങളെ ഒന്നും ഇവള്‍ക്ക് അധികം അറിയില്ലായിരുന്നു എന്നും നടൻ മുൻപ് പറഞ്ഞിട്ടുണ്ട്. കുടുംബത്തിനെ പണ്ടൊന്നും സോഷ്യൽ മീഡിയയിൽ കാണിക്കിലായിരുന്നു. പക്ഷേ ഇപ്പോൾ താരം കുടുംബവുമായുള്ള ചിത്രങ്ങൾ ഒക്കെയും പോസ്റ്റ് ചെയ്യാറുണ്ട്. 

ramesh pisharody malayalam movie comedy lifestory

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES