ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യ മത്സരാര്‍ത്ഥി ആയിരുന്നു നടി റെനീഷ റഹ്‌മാന്‍ . ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമായതാണ് റെനീഷ . അഭിനയം പാഷനാക്കി അതിന് പിന്നാലെ എത്തിച്ചേര്‍ന്ന താരം സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധേയ ആയത്. നടിയും ബിഗ് ബോസ് താരവുമായ ധന്യ ജോണുമായി അടുത്ത ബന്ധമാണ് റെനീഷക്ക്. പാലക്കാട് സ്വദേശിനിയായ താരം തമിഴ് കള്‍ച്ചര്‍ ഫോളോ ചെയ്യുന്ന ആള് കൂടിയാണ്. വീട്ടിലുള്ള എല്ലാവരുമായി വല്ലാത്ത അറ്റാച്ച്മെന്റുള്ള റെനീഷ് ബിഗ് ബോസ് വീട്ടില്‍ വളരെ മികച്ച രീതിയിലുളള പ്രകടനം ആണ് കാഴ്ചവച്ചത്. കുടുംബം എന്നാല്‍ റെനീഷയ്ക്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കുടുംബവുമൊത്ത് സമയം ചിലവഴിക്കാന്‍ സമയം കിട്ടുമ്പോള്‍ എല്ലാം റെനീഷ എത്താറുമുണ്ട്. ഇപ്പോഴിതാ താന്‍ നല്‍കിയ ഒരു വാക്ക് പാലിച്ചിരിക്കുകയാണ് താരം. സ്വന്തമായി ഒരു വീട് പണിയുന്നതിന് മുന്‍പ് അമ്മൂമ്മയ്ക്കും മാമനും വീട് പണിത് നല്‍കിയിരിക്കുകയാണ് റെനീഷ. അതിന്റെ കാരണമാണ് ഇപ്പോള്‍ താരം വ്യക്തമാക്കുന്നത്.
ഞാനൊരു ഫാമിലി ഗേളാണ് റെനീഷ പറഞ്ഞു. നമ്മളെല്ലാം മനുഷ്യ ജന്മങ്ങളാണ് നാളെ എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ ഞാന്‍ പ്രാക്ടിക്കലാണ്. ഇന്ന് പത്ത് കാശ് കയ്യില്‍ വന്നാലും നാളത്തേക്ക് കരുതാമെന്ന് വിചാരിക്കില്ല. ഇന്ന് ആവശ്യമുള്ളതും ഇഷ്ടമുള്ളതുമെല്ലാം ചെയ്യും. നാളെ ആര് ജീവനോടെ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ക്ക് ഒരു വീടുണ്ടാക്കാതെ ആദ്യം അമ്മൂമ്മയ്ക്ക് താമസിക്കാന്‍ ഒരു വീട് പണിതത്. ചേട്ടന്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. അഭിനയം വിട്ട് ദുബായില്‍ സെറ്റില്‍ഡായാല്‍ ഞാന്‍ ആദ്യം അമ്മൂമ്മയേയും മാമനേയും അവിടെ എത്തിക്കും. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും ഞാന്‍ തകര്‍ന്ന് പോകില്ല. കാരണം എല്ലാത്തിനും ഒരുങ്ങിയാണ് ഇരിക്കുന്നത്. അമ്മയ്ക്ക് അപകടം പറ്റിയപ്പോള്‍ വീട്ടിലെ ബാക്കിയുള്ളവരെല്ലാം തകര്‍ന്നു. ആ സമയത്തും എല്ലാവരേയും ആശ്വസിപ്പിച്ചത് ഞാന്‍ തന്നെയാണ്. ചേട്ടന്‍ പോലും തകര്‍ന്ന് പോയിരുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് റെനീഷ. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് റെനീഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
ഭിന്നശേഷിക്കാരനായ മാമനെക്കുറിച്ചും റെനീഷ ബിഗ് ബോസില്‍ എത്തിയപ്പോഴും തുറന്ന് പറഞ്ഞിരുന്നു. മാമനെ നോക്കുക എന്നതാണ് തന്റെ സ്വപ്നമെന്നാണ് പറഞ്ഞിരുന്നു. എല്ലാവിധ സൗകര്യങ്ങളും സന്തോഷവും അമ്മൂമ്മയ്ക്കും മാമനും റെനീഷ നല്‍കുന്നു. അമ്മൂമ്മയ്ക്കും മാമനും താമസിക്കാനായി ഒരു പുതിയ വീട് റെനീഷ ഈ ഇടെ പണി കഴിപ്പിച്ച് നല്‍കിയിരുന്നു. സ്വന്തം വീട്ടില്‍ ചിലവഴിക്കുന്നതിനേക്കള്‍ കൂടുതല്‍ സമയം ഇപ്പോള്‍ റെനീഷ ചിലവഴിക്കുന്നത് അമ്മൂമ്മയ്‌ക്കൊപ്പം പുതിയ വീട്ടിലാണ്. മഞ്ഞളൂര്‍ എന്ന സ്ഥലത്താണ് വീട് വെച്ചിരിക്കുന്നത്. ഒരു ബെഡ് റൂം മാത്രമെയുള്ളു. ?ഗ്രാന്റ് മദറിന് വേണ്ടി വെച്ച വീടാണ്. പക്ഷെ ഞാനും എന്റെ കുടുംബവും മേമയും പിള്ളേരും എല്ലാം ആ വീട്ടിലേക്ക് വരും. ആ വീട്ടിലെ സ്ഥിര താമസക്കാര്‍ അമ്മൂമ്മയും മാമനുമാണ്. എല്ലാവരും കൂടി ആ ഒരു റൂമിലാണ് കിടക്കുന്നത്. കുറച്ചുപേര്‍ കട്ടിലില്‍ കിടക്കും.
മറ്റുള്ളവര്‍ നിലത്ത് പായും ബെഡ്ഡും എല്ലാം വിരിച്ച് കിടക്കും. അതിലൊരു സ്‌നേഹമുണ്ട്. കിടക്കുമ്പോള്‍ പന്ത്രണ്ട് മണിയാകും. ഉറങ്ങുമ്പോള്‍ രണ്ടര മണിയൊക്കെയാകും. ഒരു റൂം മാത്രമുള്ള വീടാണെങ്കിലും അവിടെ ഒരു ഹാപ്പിനെസ്സുണ്ട്. വീട് കൊണ്ട് ഉ??ദ്ദേശിക്കുന്നത് സന്തോഷമാണല്ലോ. അത് ആ വീട്ടില്‍ ധാരാളമുണ്ട്. സ്വന്തിമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടിലെ ആദ്യത്തെ ദിവസം ഒരു ഭയങ്കര ഫീലാണ്. വീടിന്റെ പാല് കാച്ചല്‍ ദിവസം ?ദൂരെ മാറി നിന്ന് വീടിനെ തന്നെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. ചെറിയൊരു വീട് വെച്ചപ്പോഴെ ഇങ്ങനെയാണ് അങ്ങനെയുള്ള ഞാന്‍ വലിയൊരു വീട് വെച്ചാല്‍ എന്താകും സ്ഥിതിയെന്ന് ആലോചിക്കാറുണ്ട്. അമ്മൂമ്മയ്‌ക്കൊക്കെ വയസായി കഴിയുമ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ ആസ്വദിക്കുന്നതാകും ആ സമയത്ത് ?ഗോള്‍ഡണ്‍ മൊമന്റായി തോന്നുക എന്നും റെനീഷ പറഞ്ഞു.