'ജീവിതത്തില്‍ ലഭിച്ച ദൈവത്തിന്റെ സമ്മാനം, നീ കൂട്ടുകാരിയും പാട്ടുകാരിയും ആത്മീയ പങ്കാളിയും'; രവി മോഹനന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ് കെനീഷ 

Malayalilife
 'ജീവിതത്തില്‍ ലഭിച്ച ദൈവത്തിന്റെ സമ്മാനം, നീ കൂട്ടുകാരിയും പാട്ടുകാരിയും ആത്മീയ പങ്കാളിയും'; രവി മോഹനന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ് കെനീഷ 

ഗായിക കെനീഷ തന്റെ ജീവിതത്തില്‍ ലഭിച്ച ദൈവത്തിന്റെ സമ്മാനമാണെന്നും, ജീവിതം തിരികെ നല്‍കിയത് അവളാണെന്നും നടന്‍ രവി മോഹന്‍. ചെന്നൈ ട്രേഡ് സെന്ററില്‍ രവി മോഹന്‍ സ്റ്റുഡിയോസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെനീഷ തന്റെ കൂട്ടുകാരിയും പാട്ടുകാരിയും ആത്മീയ പങ്കാളിയുമാണെന്നും രവി മോഹന്‍ കൂട്ടിച്ചേര്‍ത്തു. 

നിറഞ്ഞ കണ്ണുകളോടെയാണ് കെനീഷ രവി മോഹന്റെ വാക്കുകള്‍ കേട്ടിരുന്നത്. തന്റെ പങ്കാളി കൂടിയായ കെനീഷയാണ് ജീവിതത്തില്‍ സ്വയം തിരിച്ചറിയാന്‍ തന്നെ സഹായിച്ചതെന്നും, എല്ലാവര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ ഒരു കെനീഷയെ ലഭിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സമീപകാലത്തുണ്ടായ മോശം പ്രചാരണങ്ങള്‍ തന്നെ തളര്‍ത്തിയിട്ടില്ലെന്നും ആരാധകരാണ് തന്റെ സമ്പാദ്യമെന്നും രവി മോഹന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രവി മോഹനും കെനീഷയും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. 

ഇരുവരും ചടങ്ങിലേക്ക് എത്തിയത് വെള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു. കാര്‍ത്തി, ശിവരാജ്കുമാര്‍, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 2009 ല്‍ ആരതിയെ വിവാഹം കഴിച്ച രവി മോഹന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധം വേര്‍പെടുത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഗായിക കെനീഷയുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. 

തന്റെ വിവാഹബന്ധം തകരാന്‍ കാരണം കെനീഷയാണെന്ന് ആരതി ആരോപിച്ചിരുന്നെങ്കിലും കെനീഷ ഇത് നിഷേധിച്ചിരുന്നു. ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച കെനീഷ, രവിയില്‍ താന്‍ ദൈവത്തെയാണ് കാണുന്നതെന്നും, എത്ര ദുഃഖമുണ്ടെങ്കിലും പുറമേക്ക് കാണിക്കാതെ മറ്റുള്ളവരിലേക്ക് പ്രകാശം വിതറാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഏറ്റവും വലിയ സൂപ്പര്‍ പവര്‍ എന്നും പറഞ്ഞു.
 

ravi mohan about keneesha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES