ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി രമ്യ നമ്പിശന്‍ . താരം ഇനി സംവിധായകയുടെ റോളില്‍ ആയിരിക്കും എത്തുക . വൈറസ്, അഞ്ചാംപാതിര എന്നീ ചിത്രങ്ങളിലൂടെ വെളളിത്തിരയില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുകയും ചെയതിരുന്നു . താരം സ്വന്തമായി അടുത്തിടെ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. താരത്തിന്റെ 'രമ്യ നമ്പീശന്‍ എന്‍കോര്‍ 'എന്ന പേരിലുള്ള ചാനല്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു .
ചാനലില്‍ കൂടുതലായി വന്നിരുന്നത് മ്യൂസിക് വീഡിയോകളായിരുന്നു . എന്നാല്‍ അത് കൂടാതെ രമ്യ സ്വന്തമായി സംവിധാനം നിര്‍വഹിച്ച് ഒരു ഹ്രസ്വചിത്രവും യുട്യൂബ് ചാനല്‍ പങ്കുവയ്ക്കുകയും ചെയ്തു . ചിത്രത്തിന് പേര് അണ്‍ഹൈഡ് എന്നാണ് . ഹ്രസ്വചിത്രത്തിലൂടെ പ്രതിപാദിക്കുന്നത് സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചാണ് . ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് രമ്യ തന്നെയായിരുന്നു . ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രമ്യ സ്വീകരിച്ച നിലപാടുകള്‍ കാരണം താരത്തിന് അടുത്തിടെ മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു. പിസ എന്ന സിനിമയിലുള്‍പ്പെടെ രമ്യയുടെ ഹീറോയായി അഭിനയിച്ചിട്ടുള്ള തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടി മഞ്ജു വാര്യരും ചേര്‍ന്നാണ് പുതിയ ചിത്രം സോഷ്യല്‍മീഡിയയിലൂടെ ഇന്ന് വൈകീട്ട് അഞ്ചിന് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യുന്നത് .