മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ?ഗത്തിന് കാരണമായ അപകടം നടന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഏറെ വാര്‍ത്തയില്‍ നിറഞ്ഞതോടെ കൊല്ലം സുധിക്ക് വീട് ഒരുങ്ങുകയായിരുന്നു.
അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്റ് സ്ഥലം ദാനം നല്‍കിയത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുത്തത്. ഇപ്പോളിതാ വീടിന്റെ പേരില്‍ പുതിയ വിവാദം ആണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
രേണു ഓണ്‍ലൈന്‍ മീഡിയേേയാട് മഴപെയ്യുമ്പോള്‍ വീട് ചോരുന്നുണ്ടെന്ന് പറഞ്ഞതാണ് വിവാദത്തിന് കാരണം. രേണു പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് വീട് പണിത കേരള ഹോം ഡിസൈന്‍സ് സംഘടനയും വ്യക്തമാക്കുന്നു.ഇനി എന്തായാലും ആര്‍ക്കും വീട് നല്‍കാന്‍ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ലെന്നും സുധിയുടെ കുട്ടികള്‍ക്ക് വീട് വച്ച് നല്‍കിയവര്‍ പറയുന്നു.
വീട് ചോരില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നല്ല ക്വാളിറ്റി ഉള്ള സാധനങ്ങള്‍ കൊണ്ട് ആണ് വീട് നിര്‍മിച്ചത്. രേണു പച്ചക്കള്ളം പറയുന്നുവെന്നും സംഘടന പറയുന്നു.ഇനി എന്തായാലും ആര്‍ക്കും വീട് നല്‍കാന്‍ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ല.
ഒരുപാട് നന്ദി രേണുവിനോട് ഈ ചോദ്യങ്ങള്‍ ചോദിപ്പിച്ചതിനും അതിനു ഇങ്ങിനെ കള്ളം നിറഞ്ഞ മറുപടി നല്‍കി ഞങ്ങളെ സമൂഹത്തില്‍ മോശക്കാരാക്കിയതിനും എന്ന് കേരള ഹോം ഡെക്കറേഷന്‍ പറഞ്ഞു.അതേസമയം വിഷയത്തില്‍ രേണുവിന് എതിരെ വിമര്‍ശനം ഉയരുകയാണ്. സഹായം ചെയ്തവരെ മോശക്കാര്‍ ആക്കുന്നത് ശെരിയല്ല, നന്ദി ഇല്ലാത്ത ആളാണ് രേണു എന്ന് ആണ് വിമര്‍ശനം.