Latest News

നമുക്ക് ഒരു ശബ്ദത്തെയും, അതുല്യമായ വ്യക്തിത്വത്തെയും, അഭിനയത്തിന്റെ പര്യായമായ ഒരു നടനെയും ലഭിച്ചു; നിങ്ങള്‍ക്ക് ഊഹിക്കാമോ? ഡബ്ബിംഗ് സ്റ്റുഡിയോയില്‍ മമ്മൂട്ടിയ്ക്ക് ഒപ്പമുളള ചിത്രം പങ്കിട്ട് രേവതി

Malayalilife
 നമുക്ക് ഒരു ശബ്ദത്തെയും, അതുല്യമായ വ്യക്തിത്വത്തെയും, അഭിനയത്തിന്റെ പര്യായമായ ഒരു നടനെയും ലഭിച്ചു; നിങ്ങള്‍ക്ക് ഊഹിക്കാമോ? ഡബ്ബിംഗ് സ്റ്റുഡിയോയില്‍ മമ്മൂട്ടിയ്ക്ക് ഒപ്പമുളള ചിത്രം പങ്കിട്ട് രേവതി

നടിയും സംവിധായകയുമായ രേവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമാണ് രേവതി പങ്കിട്ടിരിക്കുന്നത്. 

മമ്മൂട്ടി ഡബ്ബിംഗ് ചെയ്യുന്ന അവസരത്തില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് രേവതി ആദ്യം പങ്കുവെച്ചത്. '' നമുക്ക് ഒരു ശബ്ദത്തെയും, അതുല്യമായ വ്യക്തിത്വത്തെയും അഭിനയത്തിന്റെ പര്യായമായ ഒരു നടനെയും ലഭിച്ചു. നിങ്ങള്‍ക്ക് ഊഹിക്കാമോ! ഉടന്‍ വരുന്നു..., '' എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യത്തെ പോസ്റ്റ്. 

' അതെ... സാക്ഷാല്‍ മമ്മൂക്ക- എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണല്ലോ വിളിക്കുന്നത്. ഒരൊറ്റ മെസേജ്, അദ്ദേഹം നമ്മുടെ ഷോയെ കൂടുതല്‍ വലുതാക്കാന്‍ എത്തി. റെസൂല്‍ പൂക്കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍, ലാല്‍ മീഡിയയിലെ സൗണ്ട് എഞ്ചിനീയറായ സുബിന്‍ എന്നിവര്‍ അദ്ദേഹത്തിന് ചുറ്റും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനായി തിരക്കിട്ട് നില്‍ക്കുന്നു... ഉടന്‍ വരുന്നു,'' എന്ന അടിക്കുറിപ്പോടെ എതാനും ചിത്രങ്ങള്‍ കൂടി രേവതി പങ്കിട്ടുണ്ട്.

സംവിധായകന്‍ രഞ്ജിത്തും ഈ പ്രൊജക്റ്റില്‍ അസോസിയേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ പ്രൊജക്റ്റിന്റെ വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  

revathy with mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES