ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഹോട്ടലില്‍ താമസിക്കവേ റൂം സര്‍വീസിനായി വന്ന റോബോട്ടിനെ കണ്ട അനുഭവം ഗായിക റിമി ടോമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഭക്ഷണം കൊണ്ടുവരാന്‍ ഒരു യന്ത്രം എത്തിയപ്പോള്‍ ഏറെ അദ്ഭുതമായി തോന്നിയതായി റിമി പറഞ്ഞു.
'ഭക്ഷണം കൊണ്ട് ഒരു യന്ത്രം വരികയും, ലിഫ്റ്റില്‍ കയറി തിരിച്ച് പോവുകയും ചെയ്തു. ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് കാണുന്നത്. അധികം വൈകാതെ നമ്മുടെ നാട്ടിലും ഇത്തരം സംവിധാനം വരുമെന്നാണ് പ്രതീക്ഷ,' എന്നാണ് റിമിയുടെ കുറിപ്പ്.
റിമി പങ്കുവച്ച വിഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ ശ്രദ്ധ നേടി. റോബോട്ടിക് ടെക്നോളജി കേരളത്തിലും എത്തിയാല്‍ ആളുകളുടെ ജോലി പോകുമെന്ന ആശങ്കയും ചിലര്‍ കമന്റുകളില്‍ പങ്കുവച്ചു. 'കേരളത്തില്‍ വന്നാലും 5-സ്റ്റാര്‍ ഹോട്ടലുകളിലേ എത്തൂ' എന്നായിരുന്നു ചിലരുടെ പ്രതികരണം. വിഡിയോയ്ക്ക് ആരാധകരില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. പുതുമയേറിയ അനുഭവം പങ്കുവെച്ച റിമിയെ പ്രശംസിച്ചും കൗതുകം പ്രകടിപ്പിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്.