മുംബൈയിലെ ഹെയര്‍ സലൂണിലെത്തിയ റിമി ടോമിയെ തേടി അപ്രതീക്ഷിത അതിഥി; സുസ്മിത സെന്നിനെ കണ്ട സന്തോഷം പങ്ക് വച്ച് ഗായിക കുറിച്ചത്

Malayalilife
മുംബൈയിലെ ഹെയര്‍ സലൂണിലെത്തിയ റിമി ടോമിയെ തേടി അപ്രതീക്ഷിത അതിഥി; സുസ്മിത സെന്നിനെ കണ്ട സന്തോഷം പങ്ക് വച്ച് ഗായിക കുറിച്ചത്

വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന സുസ്മിത സെന്നും മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയും കണ്ടുമുട്ടി. റിമി ടോമി തന്നെയാണ് സോഷ്യല്‍മീഡിയ വഴി ഇക്കാര്യം കുറിച്ചത്.മുംബൈയിലെ ഒരു സലൂണ്ടില്‍ വച്ചായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. 

സുസ്മിത തന്നെ കെട്ടിപ്പിടിച്ചുവെന്നും ഒരു പാട് നേരം സംസാരിച്ചുവെന്നും സുസ്മിതയുടെ ഒരു ബെസ്റ്റ് ഫ്രണ്ട് തൃശൂരിലുള്ള കാര്യം തന്നോട് പറഞ്ഞതും സുസ്മിതയുടെ ആര്യ സീരീസിന്റെ ആരാധികയാണ് താനെന്ന് സുസ്മിതയോട് പറഞ്ഞതുമൊക്കെ സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് റിമി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അതേസമയം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയതിന്റെ 31 മനോഹര വര്‍ഷങ്ങളാണിത്. ജീവിതത്തിലെ അമ്മ വേഷത്തില്‍ തിളങ്ങുകയാണ് സുസ്മിത.നീണ്ട നിയമയുദ്ധത്തിലൂടെ 24-ാം വയസില്‍ റെനെ എന്ന പെണ്‍കുട്ടിയെ സുസ്മിത ദത്തെടുത്തിരുന്നു.പിന്നീട് അലീഷ എന്ന മറ്റൊരു പെണ്‍കുട്ടിയേയും.25 കാരി റെനെയുടെയും 15 കാരി അലീഷയുടെയും അമ്മയാണ് സുസ്മിത ഇപ്പോള്‍.
 

Read more topics: # റിമി ടോമി
rimy tomy met susmitha zen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES