അദ്ദേഹത്തിന്റെ കൂടെ വേദിയില്‍ നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമോയെന്ന് സ്‌നേഹ; ഞങ്ങള്‍ക്ക് കാക്കയുടെ നിറമുള്ള മോഹിനിയാട്ടം മതിയെന്ന് ഹരിഷ് പേരടി; ഉത്തരേന്ത്യയിലെ ഏതോ ഉള്‍ഗ്രാമത്തിലാണോ ജീവിക്കുന്നതെന്ന് സീമാ ജി നായര്‍; കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി താരങ്ങളും

Malayalilife
അദ്ദേഹത്തിന്റെ കൂടെ വേദിയില്‍ നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമോയെന്ന് സ്‌നേഹ; ഞങ്ങള്‍ക്ക് കാക്കയുടെ നിറമുള്ള മോഹിനിയാട്ടം മതിയെന്ന് ഹരിഷ് പേരടി; ഉത്തരേന്ത്യയിലെ ഏതോ ഉള്‍ഗ്രാമത്തിലാണോ ജീവിക്കുന്നതെന്ന് സീമാ ജി നായര്‍; കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി താരങ്ങളും

ന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ പ്രതികരണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായികൊണ്ടിരിക്കുന്നത്. നടി സ്‌നേഹ, ഹരിഷ് പേരടി, സീമാ ജി നായര്‍ തുടങ്ങിയ നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തി.

സത്യഭാമ വിവരമില്ലാത്ത സ്ത്രിയാണെന്നും കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാന്‍ പറ്റില്ലെന്നും സനേഹ പറയുന്നു. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണെന്നും അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സ്‌നേഹ പറയുന്നു. നിങ്ങള്‍ പറഞ്ഞ കലാകാരന് വേണ്ടി താന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കുവെന്നും സനേഹ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എന്താണ് ഇവര് പറയുന്നത്? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാര്‍ക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകര്‍ക്കാന്‍ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു..ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല.. Rlv രാമകൃഷ്ണന്‍ എന്നകലാകാരനെ ഞങ്ങള്‍ക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വര്‍ഷമായി നര്‍ത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേര്‍ക്കറിയാം???ഒന്നും ആകാന്‍ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീര്‍ക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാന്‍ പറ്റില്ല..ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം..

കലാമണ്ഡലം എന്ന കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തുവെക്കുന്ന ഒരു കലാകാരി ആര്‍എല്‍വി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നു. ഈ നൂറ്റാണ്ടിലും ജാതിയും മതവും പറയുന്ന ഈ വ്യക്തി ഉത്തരേന്ത്യയിലെ ഏതെങ്കിലും ഉള്‍ഗ്രാമത്തിലാണോ ജീവിക്കുന്നത് എന്ന് സീമ ജി നായര്‍ ചോദിച്ചു. ആര്‍എല്‍വി രാമകൃഷ്ണന് ഇത്തരം അധിക്ഷേപങ്ങള്‍ അതിജീവിച്ച് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും സീമ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

സീമ ജി നായരുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

കലാമണ്ഡലം എന്ന വലിയൊരു കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തുവെക്കുന്ന ഒരു കലാകാരി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നുവെന്ന്. താഴ്ന്ന ജാതിക്കാരനായതുകൊണ്ടും കറുത്തവനായതുകൊണ്ടും തന്റെ കഴിവുകള്‍ തനിക്കു ചേര്‍ന്നതല്ലയെന്നതാണ് ഭവതിയുടെ ഭാഷ്യം. ഈ ഭവതി ആരാണെന്നു എനിക്കറിയില്ല, ഏതേലും വലിയ കോലോത്തെ തമ്പുരാട്ടിയാണൊന്നും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, സ്വന്തം ചേട്ടന്‍ (കലാഭവന്‍ മണിയെന്ന ആ വലിയ മനുഷ്യന്റെ) ആഗ്രഹത്തിനൊത്തു പഠിച്ചുയര്‍ന്നത് കേരളത്തിലെ പ്രശസ്ത കലാലയങ്ങളിലൂടെ തന്നെയാണ്. അത് മാത്രവുമല്ല, തൊട്ടതെല്ലാം പൊന്നാക്കി, റാങ്കുകള്‍ വാരികൂട്ടിയാണ് പഠിച്ചിറങ്ങിയതും. പിന്നെ എവിടെയാണ് ഇവര്‍ക്കു തെറ്റിയത്.

അതൊക്കെ പോട്ടെ, ഈ നൂറ്റാണ്ടിലും സവര്‍ണ്ണന്‍, അവര്‍ണ്ണന്‍, താഴ്ന്ന ജാതി, മേല്‍ജാതി, ഉത്തരേന്ത്യയുടെ ഏതോ ഉള്‍ഗ്രാമത്തില്‍ ആണോ ഇവര്‍ ജീവിക്കുന്നത്. ഏതു ജാതിയാണേലും നമ്മുടെ ശരീരത്തു നിന്ന് വരുന്ന ചോരയുടെ നിറം ഒന്നാണ്. സത്യത്തില്‍ പുച്ഛം തോന്നുന്നു. ഇന്നും ഇവിടെയൊക്കെ ഇത് നിലകൊള്ളുന്നല്ലോയെന്നോര്‍ത്തു. രാമകൃഷ്ണാ എനിക്കൊന്നേ പറയാനുള്ളു, ഈ താഴ്ത്തികെട്ടലിനെ കാറ്റില്‍ പറത്തി, ഇതൊന്നും നമ്മളെ ബാധിക്കുന്നില്ലായെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു പോവുക. നിന്റെ കലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. പുലമ്പുന്നവര്‍ പുലമ്പട്ടെ... നീ ഒരു ഫിനിക്സ് പക്ഷിയായി മാറുക.

മോളെ സത്യഭാമേ.. ഞങ്ങള്‍ക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി... രാമകൃഷ്ണനോടും ഒരു അഭ്യര്‍ഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്.. ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം.. കറുപ്പിനൊപ്പം.. രാമകൃഷ്ണനൊപ്പം'' എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
     

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്. ഇയാള്‍ക്ക് കാക്കയുടെ നിറമാണ്. കാല് കുറച്ച് അകത്തിവച്ചുള്ള കലാരൂപമാണ് മോഹിനിയാട്ടം. പുരുഷന്മാര്‍ കാല് കവച്ചുവെച്ച് മോഹിനിയാട്ടം അവതരിപ്പിക്കുന്നത് അരോചകമാണ്. പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതേ ശരിയല്ല. ഇനി നല്ല സൗന്ദര്യമുള്ള പുരുഷന്മാരാണെങ്കില്‍ പിന്നെയും കുഴപ്പമില്ല. ഇയാള്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ദൈവം മാത്രമല്ല, പെറ്റതള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറയുന്നു

രാമകൃഷ്ണന്റെ പേര് വ്യക്തമായി പറയുന്നില്ലെങ്കിലും ചാലക്കുടിയിലുള്ള ഒരു കലാകാരന്‍ എന്നും കെപിഎസി ലളിതയ്‌ക്കൊപ്പം സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിച്ചയാള്‍ എന്നൊക്കെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.            

rlv ramakrishnan satyabhama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES