Latest News

കുഞ്ഞിന്റെ മുഖം കണ്ടിരുന്നു; എല്ലാം നന്നായിട്ടായിരുന്നു നടന്നത്; നോര്‍മല്‍ ബെര്‍ത്തായിരുന്നു; പക്ഷേ പിന്നീട് അറിഞ്ഞത് സഹിക്കാന്‍ കഴിഞ്ഞില്ല; ശാന്തി കൃഷ്ണയുടെ കുഞ്ഞിന് സംഭവിച്ചത്

Malayalilife
കുഞ്ഞിന്റെ മുഖം കണ്ടിരുന്നു; എല്ലാം നന്നായിട്ടായിരുന്നു നടന്നത്; നോര്‍മല്‍ ബെര്‍ത്തായിരുന്നു; പക്ഷേ പിന്നീട് അറിഞ്ഞത് സഹിക്കാന്‍ കഴിഞ്ഞില്ല; ശാന്തി കൃഷ്ണയുടെ കുഞ്ഞിന് സംഭവിച്ചത്

കരിയറിലുടനീളം ശ്രദ്ധേയ റോളുകള്‍ ചെയ്ത നടിയാണ് ശാന്തി കൃഷ്ണ. അതേസമയം ജീവിതത്തില്‍ പല വിഷമങ്ങളും ശാന്തികൃഷ്ണയ്ക്കുണ്ടായിട്ടുണ്ട്. രണ്ട് വിവാഹബന്ധങ്ങളാണ് ശാന്തി കൃഷ്ണയുടെ ജീവിതത്തിലുണ്ടായത്. നടന്‍ ശ്രീനാഥായിരുന്നു ആദ്യ ഭര്‍ത്താവ്. 1984 ല്‍ വിവാഹം ചെയ്ത ഇരുവരും 1995 ല്‍ വിവാഹമോചിതരായി. പ്രശ്‌ന കലുഷിതമായിരുന്നു ഈ വിവാഹ ബന്ധം. ശ്രീനാഥിനും ശാന്തി കൃഷ്ണയ്ക്കും കുഞ്ഞുങ്ങള്‍ ഇല്ല. താരത്തിന്റെ രണ്ടാം വിവാഹത്തിലാണ് മക്കള്‍ ഉണ്ടാകുന്നത്. എന്നാല്‍ ആ രണ്ടാം വിവാഹവും അധികം നാള്‍ മുന്നോട്ട് പോയില്ല. അതും വേര്‍പിരിയുന്നതില്‍ എത്തി. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം. ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലേക്ക് പുതിയ വീട് വച്ച് മാറിയതൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ഒരു വിഷമ കാര്യം പറഞ്ഞിരിക്കുകയാണ് താരം. ശ്രീനാഥുമായുള്ള വിവാഹജീവിതത്തില്‍ തനിക്ക് ഒരു കുഞ്ഞ് ജനിച്ചതായിരുന്നുവെന്നും എന്നാല്‍ ജനിച്ച  ഉടന്‍ തന്നെ മരിച്ച് പോകുകയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

ആദ്യത്തെ കുട്ടി മരിച്ചതറിഞ്ഞപ്പോഴും താന്‍ മരവിച്ചത് പോലെയായിരുന്നെന്ന് ശാന്തി കൃഷ്ണ പറയുന്നുണ്ട്. പെണ്‍കുട്ടിയായിരുന്നു. ശ്രീനാഥിനെ വിവാഹം ചെയ്ത സമയത്ത്. അന്ന് എനിക്ക് 26 വയസോ മറ്റോ ആണ്. കുഞ്ഞിന്റെ മുഖം കണ്ടിരുന്നു. അവള്‍ ഓക്കെയായിരുന്നു. നോര്‍മല്‍ ബര്‍ത്തായിരുന്നു. പിന്നീട് ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകി എന്നാണ്. കുഞ്ഞിനെ ഇന്‍ക്യൂബേറ്ററിലേക്ക് മാറ്റി, മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു എന്ന് പറഞ്ഞു. അവര്‍ വന്നപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസങ്ങള്‍ ഞാന്‍ കരഞ്ഞില്ലെന്ന് തോന്നുന്നു. ഇവളെന്താ കരയാത്തത് എന്നോര്‍ത്ത് പിന്നെ അമ്മയ്ക്ക് പേടിയായി. ആ സമയം തൊട്ട് പിന്നീട് വിഷമഘട്ടം വരുമ്പോള്‍ പെട്ടെന്ന് കരയില്ല. മരവിച്ചത് പോലെയായിരിക്കും. ബോഡി തന്നെ സംരക്ഷിക്കുകയാണെന്ന് തോന്നാറുണ്ടെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

കരയാതിരിക്കുന്നത് മനപ്പൂര്‍വം ചെയ്യുന്നതല്ല. ഇവള്‍ക്കൊരു വികാരവും ഇല്ലേയെന്ന് ആള്‍ക്കാര്‍ക്ക് തോന്നിയിട്ടുണ്ടാകും. ഏതെങ്കിലും മരണ വീട്ടില്‍ പോയാല്‍ വിഷമമില്ലെങ്കില്‍ ഞാന്‍ ചിന്തിക്കുമായിരുന്നു. എന്റെ മുന്‍ ഭര്‍തൃ പിതാവ് മരിച്ച സമയത്ത് കരച്ചില്‍ വരുന്നില്ലല്ലോ, ആരെങ്കിലും കണ്ടാല്‍ എന്ത് കരുതുമെന്ന് തോന്നി. ശ്രീനാഥിന്റെ അച്ഛനാണ്. ഞാന്‍ അദ്ദേഹവുമായി വളരെ അറ്റാച്ച്ഡ് ആയിരുന്നു. രണ്ട് ഭര്‍തൃപിതാക്കന്‍മാരും ഞാനുമായി ക്ലോസായിരുന്നു. ശ്രീനാഥ് അച്ഛന്‍ എനിക്ക് വലിയ സപ്പോര്‍ട്ട് തന്നിരുന്നു. അച്ഛന്റെ ബോഡി കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അപ്പോള്‍ പൊട്ടിക്കരഞ്ഞു. ചില സമയത്ത് സിനിമകള്‍ കാണുമ്പോള്‍ കരയാറുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു. ചില സമയത്ത് വിഷമഘട്ടത്തില്‍ നമ്മുടെ ശരീരം ഇമ്മ്യൂണ്‍ സിസ്റ്റം കവര്‍ ചെയ്യുന്നത് പോലെയായിരിക്കും. വളരെ ഇന്റന്‍സായ സംഭവങ്ങള്‍ വന്നാലും ചിലപ്പോള്‍ ഒന്നും തോന്നില്ല. മരവിച്ചത് പോലെയായിരിക്കും. പ്രശ്‌നങ്ങള്‍ വന്ന സമയത്ത് ആ ഒരു ഫീലാണ് എനിക്ക് പല സമയത്തുമുണ്ടായത്. അന്ന് ആള്‍ക്കാര്‍ വിചാരിക്കുന്നത് വളരെ സ്‌ട്രോങാണ് എന്നാണ്. പക്ഷെ അങ്ങനെയല്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.

ശ്രീനാഥുമായി പിരിയാന്‍ തീരുമാനിച്ചത് താനല്ലെന്നും ശാന്തി കൃഷ്ണ പറയുന്നു. പെട്ടെന്നൊരു ദിവസം എനിക്ക് ശരിയാകുന്നില്ലെന്ന് ശ്രീനാഥ് പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് പറയുന്നത്. ആ 12 വര്‍ഷം ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ കണ്ടതാണ്. പെട്ടെന്ന് നീ എന്റെ സങ്കല്‍പ്പത്തിലെ ഭാര്യയല്ലെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. എല്ലാം ഫില്‍മി സ്‌റ്റൈലിലാണ് എന്റെ ജീവിതത്തില്‍ നടന്നത്. ഒരുപാട് ഫ്രണ്ട്‌സ് കൗണ്‍സിലിംഗ് ചെയ്യാന്‍ നോക്കി. പക്ഷെ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നെ അങ്ങനെ ഒരാളുടെ കൂടെ ജീവിച്ചിട്ടും നമുക്ക് കാര്യമില്ല. മ്യൂചലായി തീരുമാനിച്ച് പിരിഞ്ഞതാണ്. മോശമായി ഡിവോഴ്‌സ് ആയതല്ല. ഡിവോഴ്‌സിന് ശേഷം പിന്നെ കണ്ടിരുന്നില്ല. പുള്ളി വേറെ കല്യാണം കഴിച്ച് കുട്ടികളായി. രണ്ടാമത്തെ വിവാഹവും തന്റെ ഇഷ്ടപ്രകാരം നടന്നതെന്ന് ശാന്തി കൃഷ്ണ പറയുന്നു. 18 വര്‍ഷമായിരുന്നു ആ വിവാഹ ജീവിതം. ആ ബന്ധത്തിലാണ് രണ്ട് മക്കളുണ്ടായതെന്നും ശാന്തി കൃഷ്ണ ചൂണ്ടിക്കാട്ടി. സദാശിവ ബജോര്‍ എന്നായിരുന്നു രണ്ടാം ഭര്‍ത്താവിന്റെ പേര്. 1998 ലായിരുന്നു വിവാഹം.

രണ്ട് വിവാഹ ബന്ധങ്ങള്‍ തകര്‍ന്ന് മാനസികമായി തകര്‍ന്ന ഘട്ടത്തിലും കരിയറില്‍ ശക്തമായ തിരിച്ച് വരവ് നടത്താന്‍ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് ശാന്തി കൃഷ്ണ ബാം?ഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് താമസം മാറിയത്. അഭിനയ രംഗത്ത് ശാന്തി കൃഷ്ണ ഇന്ന് സജീവമാണ്. അഭിനയ രംഗത്തേക്ക് വന്ന കാലം മുതല്‍ ഇപ്പോള്‍ വരെ ശ്രദ്ധേയ റോളുകള്‍ ചെയ്യാന്‍ ശാന്തി കൃഷ്ണയ്ക്ക് സാധിക്കുന്നു. 1980കളിലും 90-കളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സില്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്മാരുടെയും നായികയായി ശാന്തി കൃഷ്ണ അഭിനയിച്ചു. 1994-ല്‍ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വന്തമാക്കി. സിനിമയില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയായിരുന്നു ശാന്തി കൃഷ്ണയും നടന്‍ ശ്രീനാഥും വിവാഹിതരായത്.

santhi krishna about her first child death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES