കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് കാവ്യാ മാധവന് പിന്‍തുടര്‍ച്ചക്കാരിയായ അരങ്ങേറ്റം; ബാലതാരമായി എത്തി നായികയായി  മാറിയാ താരം അഭിനയത്തിന് ഇടവേള നല്കി ഉപരിപഠനത്തിനായി ലണ്ടനില്‍; നടി സനുഷക്ക് എന്തുപറ്റി എന്ന ചോദ്യവുമായി സോഷ്യലിടത്തിലെ ചര്‍ച്ചയില്‍ നിറയുന്നത്

Malayalilife
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് കാവ്യാ മാധവന് പിന്‍തുടര്‍ച്ചക്കാരിയായ അരങ്ങേറ്റം; ബാലതാരമായി എത്തി നായികയായി  മാറിയാ താരം അഭിനയത്തിന് ഇടവേള നല്കി ഉപരിപഠനത്തിനായി ലണ്ടനില്‍; നടി സനുഷക്ക് എന്തുപറ്റി എന്ന ചോദ്യവുമായി സോഷ്യലിടത്തിലെ ചര്‍ച്ചയില്‍ നിറയുന്നത്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങിനിന്ന ബാലതാരവും പിന്നീട് നായികയുമായിരുന്ന സനുഷയെ ഓര്‍മ്മയില്ലേ? 2009-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'റെനിഗുണ്ട'യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സനുഷ, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച് കയ്യടി നേടിയിരുന്നു

2023-ല്‍ പുറത്തിറങ്ങിയ 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' എന്ന മലയാള ചിത്രത്തിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. അതിനുശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സനുഷ അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു.സിനിമാ ലോകത്തുനിന്ന് ഇടവേളയെടുത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സനുഷ ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നാണ് താരം ബിരുദം നേടിയത്. ഇക്കാര്യം നടി തന്നെ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്ക് വച്ചിരുന്നു.  

ഒരു ഉദ്ഘാടനത്തിനായി ബഹ്‌റിലെ സംഘാടകര്‍ ഫോണ്‍ നമ്പര്‍ അന്വേഷിച്ച് കിട്ടാതയാതാണ് ചര്‍ച്ചക്ക് കാരണം. പലര്‍ക്കും അജ്ഞാതമായിരുന്നെങ്കിലും സിനിമയിലെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനുഷയുടെ അച്ഛന്‍ സന്തോഷിന്റെ ഫോണ്‍ നമ്പര്‍ തരപ്പെടുത്തികൊടുത്തു. അങ്ങനെ കണ്ണൂരിലുള്ള സന്തോഷുമായി അവര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നും സനൂഷയുടെ നിബന്ധനകള്‍ പിതാവ് പറഞ്ഞുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്നും P G പഠനം പൂര്‍ത്തിയാക്കിയ സനുഷ വീണ്ടും ഉപരിപഠനം നടത്താന്‍ ല്ണ്ടിനില്‍ എത്തുകയും പഠനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു, ഇപ്പോഴും ലണ്ടനില്‍ തന്നെ തുടരുകയാണ് താരമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരമാണ് സനുഷയുടെ ആരൂഢം. കാവ്യാ മാധവന് പിന്‍തുടര്‍ച്ചക്കാരിയി നീലേശ്വരത്ത് നിന്നും വരുന്ന ഒരു ഗുണ്ട് മണിയായ ബാലതാരം. അതായിരുന്നു തുടക്കത്തിലെ സനുഷ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലായിരുന്നു കുട്ടി നടിയായി ആദ്യത്തെ അരങ്ങേറ്റം. പിന്നെ മേഘമല്‍ഹാര്‍,കണ്‍മഷി, എന്റെ വീട് അപ്പുവിന്റേയും എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ബേബി സനുഷയായി മുഖം കാണിച്ചു. 

ഇന്ന് എവിടെ വേണമെങ്കിലും തനിച്ച് യാത്ര ചെയ്യാന്‍ താന്‍ പ്രാപ്തയായി എന്നവകാശപ്പെടുന്ന ഈ നടിക്ക് തുടക്ക കാലങ്ങളില്‍ അച്ഛനും അമ്മയും ആയിരുന്നു ഓരോ സെറ്റുകളിലും കൂട്ട് പോയിരുന്നത്. വടക്കന്‍ കേരളത്തില്‍ പിറന്ന ഈ നടിയുടെ വളര്‍ച്ചയ്ക്ക് പുറകില്‍ ആ രക്ഷിതാക്കളുടെ കഠിന പ്രയത്‌നം മാത്രമായിരുന്നുകാരണം.

സിനിമയെ വെല്ലുന്ന ഒരു പ്രണയ കഥയുടെ വക്താക്കളാണ് സനുഷയുടെ അച്ഛനും അമ്മയും  
സാധാരണയിലും സാധാരണക്കാരനായ സന്തോഷ് എന്ന കണ്ണൂര്‍ സ്വദേശി നീലേശ്വരംകാരിയും ഉന്നതകുല ജാതയുമായ ഉഷ എന്ന ഗ്രാമീണ യുവതിയെ പ്രണയിക്കുന്നു. ഒരു കീഴ്ജാതിക്കാരനുമായുള്ള ബന്ധത്തെ അനുകൂലിക്കാന്‍ ഉഷയുടെ സമുദായം ഒരുക്കമായിരുന്നില്ല. അങ്ങനെ പ്രേമിച്ച പെണ്ണിനെ വീട്ടില്‍ നിന്നും ചാടിച്ച സന്തോഷ് അവളെ താലി കെട്ടി തന്റെ വധുവായി കണ്ണൂരിലെ ഒരു വാടക വീട്ടില്‍ ജീവിതം തുടങ്ങുന്നു.  

നിത്യവൃത്തിക്ക് കൂലിപ്പണിവരെ ചെയ്യേണ്ടിവന്ന സന്തോഷ് പിന്നീട് സോഡാ കച്ചവടത്തിലേക്ക് തിരിയുന്നു. സ്വന്തമായി സോഡായൂണിറ്റ് തുടങ്ങിയ സന്തോഷ് സാധു, സന്നിധാനം, സവോയ് എന്നിങ്ങനെ കണ്ണൂരിലെ തിരക്കുള്ള മദ്യശാലകളില്‍ തന്റെ സോഡകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ കുടുംബം ഒരു പച്ചപ്പില്‍ ആകുന്നു. 

സന്തോഷ് - ഉഷ ദമ്പതികള്‍ക്ക് സനുഷ, സനൂപ് എന്നിങ്ങനെ രണ്ട് മക്കള്‍ പിറക്കുന്നു. ജീവിതം അപ്പോഴും വാടക വീട്ടില്‍ ആണെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിനൊപ്പം കലാഭിരുചിയും ആ അച്ഛനും അമ്മയും കണ്ടറിഞ്ഞ് വളര്‍ത്തി പോഷിപ്പിക്കുന്നു. അങ്ങനെ ആയിരുന്നു ആ സഹോദരി       സഹോദരന്മാരായ ആ രണ്ട് ബാലതാരങ്ങളുടെ ഉദയവും വളര്‍ച്ചയും. 

കൗമാരം പിന്നിട്ട സനുഷ ആദ്യമായി നായികാവേഷം ചെയ്തത് ''റെണി ഗുണ്ട'' എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു. പുതുമുഖ നടനായിരുന്നു നായകന്‍. തെലുങ്കിന് പുറമെ തമിഴിലും ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു അത്. പക്ഷെ നല്ല വിജയമായിട്ടും സനുഷക്ക് തെലുങ്കില്‍ വേണ്ടത്ര ഓഫറുകള്‍ ഒന്നും കിട്ടിയില്ല. 

മലയാളത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചെങ്കിലും ''ഒരു മുറൈ വന്ത് പാര്‍ത്തായ'', ''ഇഡിയറ്റ്'', ''ജലധാര പമ്പ് സെറ്റ്'', എന്നിങ്ങനെ അപ്രധാന ചിത്രങ്ങളില്‍ നായികാപദവി അലങ്കരിക്കാനെ സനുഷക്ക് സാധിച്ചുള്ളൂ. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ''സഖറിയായുടെ ഗര്‍ഭിണികള്‍'' എന്ന ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്       അര്‍ഹയായി എന്നതാണ് കരിയറിലെ ഏറ്റവും വലിയൊരു നേട്ടം. ദീലീപ് നായകനായ വമ്പന്‍ സ്റ്റാര്‍ കാസ്റ്റില്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍   മരുമകന്‍' എന്ന ചിത്രത്തില്‍ സനുഷ ആയിരുന്നു നായിക

അതിനുശേഷം സുന്ദര്‍ ദാസ് എന്ന സംവിധായകന്റെ നായികാ    പ്രാധാന്യമുള്ള പ്രോജക്റ്റിലേക്ക് സംഘാടകര്‍ സനുഷയെ സമീച്ചതായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ ദിലീപ് ആയിരുന്നു സുന്ദര്‍ദാസിന് സനുഷയെ സജസ്റ്റ് ചെയ്തിരുന്നത്. ശരീരം പ്രദര്‍ശിപ്പിക്കേണ്ട ക്യാരക്ടര്‍ ആണെന്ന് ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാല്‍ സനുഷ ആ ഓഫര്‍  നിരസിച്ചു. പകരം ഉണ്ടപക്രുവിന്റെ ''കുട്ടിയും കോലും'' എന്ന ചിത്രത്തില്‍ നായികാ വേഷം ചെയ്തു. ആ തീരുമാനം സനുഷയുടെ കരിയറിനു തന്നെ ദോഷമായി ഭവിച്ചു.   മലയാളത്തില്‍ നായികാ വേഷം ചെയ്യുന്നതിന് മുമ്പ് തന്റെ കൗമാര പ്രായത്തില്‍ സനുഷ തമിഴ് സിനിമയിലും ഒരു ശ്രമം നടത്തിയിരുന്നു. 
   
അനാഥ കുട്ടികളുടെഅതിജീവനത്തിന് രൂപികരിച്ച ആലുവയിലെ ജനസേവ ട്രസ്റ്റിന്റെ ജോസ് മാവേലി നിര്‍മ്മിച്ച ഒരു തമിഴ് ചിത്രമായിരുന്നു അത്. നാളെ നമതെ ''എന്ന പേരില്‍ തമിഴകത്ത് വെച്ച് ചിത്രീകരിച്ച പ്രസ്തുത ചിത്രത്തിന്റെ സംവിധായകന്‍ അന്ന് മലയാളത്തില്‍ പ്രശസ്തനായ വിനയന്‍ ആയിരുന്നു. തെരുവിന്റെ മക്കളുടെ ജീവിതം ഒരു സന്ദേശമായി ജനങ്ങളില്‍ എത്തിക്കാന്‍ ട്രസ്റ്റിന്റെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു വന്‍ ബഡ്ജറ്റ്ചിത്രമായിരുന്നു അത്.  

'റേണു ഗുണ്ട'എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്ന് സനുഷക്ക് തമിഴകത്ത്‌നല്ല വാല്ല്യു ഉള്ള സമയമായിരുന്നു.തെരുവില്‍ വളര്‍ന്ന ടീനേജ് കാരിയായ നായികാ കഥാപാത്രത്തെ ചിത്രത്തിലെ വില്ലന്‍ മൃഗീയമായി റെയ്പ്പ് ചെയ്യുന്ന സീന്‍ സംവിധായകന്‍ കച്ചവട കണ്ണോടെ ആയിരുന്നു ചിത്രീകരിച്ചിരുന്നത്.    റെയ്പ്പിന് വിധേയയായ ടീനേജുകാരി നായികയുടെ പോസ്റ്റര്‍ ആയിരുന്നു വലിയ കട്ടൗട്ടുകളായി തമിഴകത്തെ തെരുവോരങ്ങളില്‍ ബിസിനെസ്സ് മൈന്റോടെ സംഘാടകര്‍ സ്ഥാപിച്ചത്.എന്നിട്ടും ചിത്രം വന്‍ പരാജയമായി മാറി.

 തുടക്കം തന്നെ രാശിയില്ലാ താരം എന്ന ദുഷ്‌പേരില്‍ തമിഴകത്ത്      അറിയപ്പെടാനായിരുന്നു സനുഷയുടെ യോഗം. അതിനു ശേഷം ''കൊടിവീരന്‍,'' ''ഏദന്‍''ഏതാനും തമിഴ് ചിത്രങ്ങളില്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ സനുഷയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. സൂര്യയുടെ സഹോദരന്‍ കാര്‍ത്തി എന്ന നടനൊപ്പം 'അലക്‌സ് പാണ്ഡ്യന്‍'എന്ന ചിത്രത്തിലെ Hot dance തിയറ്ററുകളില്‍ ഓളം സൃഷ്ടിച്ച ഒരു ചൂടന്‍ നൃത്ത  രംഗമായിരുന്നു. 
     
അഭിനയത്തോടൊപ്പം കണ്ണൂര്‍ S.N കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ സനുഷ ഉപരിപഠനത്തിനായി എറണാകുളം സെന്റ്     തെരേസാസ് കോളേജില്‍ ചേര്‍ന്നു. കണ്ണൂര്‍ വിട്ട് പുത്തന്‍ നഗരത്തില്‍ എത്തിയപ്പോള്‍ സൗഹൃദവലയങ്ങളും ജീവിതരീതികളും മറ്റൊരു തരത്തിലായി സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും ഏത് വേദിയിലും ബോള്‍ഡായി സംസാരിക്കാനും പാകപ്പെട്ടു കഴിഞ്ഞു.  

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ രാത്രി ബെര്‍ത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന സനുഷയെ അതേ കംമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന ആന്റോ ബോസ് എന്ന യാത്രക്കാരന്‍  കാമവെറിയോടെ കയറിപ്പിടിച്ചൊരു സംഭവം വിവാദമായിരുന്നു.തനിച്ച് യാത്ര ചെയ്യുകയായിരുന്ന സനുഷ ബഹളം വെച്ച് അയാളെ കീഴ്‌പ്പെടുത്തി      പോലീസില്‍ ഏല്‍പ്പിച്ചു. പക്ഷേ സഹയാത്രികരുടെ ഒരു സപ്പോര്‍ട്ടും അന്ന് സനുഷയ്ക്ക് ലഭിച്ചിരുന്നില്ല. നമുക്കൊരു ആപത്ത്  വന്നാല്‍ സഹായിക്കാന്‍ നമ്മളെ ഉണ്ടാവുള്ളു എന്നാണ് ആ സംഭവത്തിന് ശേഷം സനുഷ തന്നെ ഫെയിസ് ബുക്കില്‍ കുറിച്ചത്. 

വളരെ ബോള്‍ഡായി എന്തും തുറന്ന് പറയുന്ന ശീലക്കാരിയാണ് ഇപ്പോള്‍ ഈ നടി. തമിഴില്‍ ഒരു ഓണ്‍ലൈന്‍ മീഡിയക്ക് കൊടുത്ത അഭിമുഖത്തില്‍ ബീയര്‍ ആണോ വൈന്‍ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ബീയറിന്റെ ചവര്‍പ്പ് തനിക്ക് ഇഷ്ടമല്ലെന്നും ഹോട്ട് ഡ്രിങ്ക്‌സില്‍ വോട്ക ആണ് ഏറെ ഇഷ്ടം എന്നായിരുന്നു ഈ നടി അഭിപ്രായപ്പെട്ടത്.ബോഡി ഷെയ്മിങ്ങിനെപ്പറ്റി നിഷിദ്ധമായി വിമര്‍ശിച്ച ഈ നടി താന്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവം തുറന്നു പറയുകയുണ്ടായി. 

Read more topics: # സനുഷ
sanusha life story note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES