Latest News

എന്റെ പേരില്‍ കണ്ടു പിടിച്ച കുറ്റം ഞാന്‍ ചിരിച്ചു നില്‍ക്കുന്നു എന്നാണ്; അവന്റെയടുത്തുപോയി കരഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടെടുക്കാന്‍ പറ്റുന്ന സമയം അല്ലായിരുന്നു;അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ കുറിപ്പ് പങ്ക് വച്ച സീമാ ജി നായര്‍ക്ക് വിമര്‍ശനം; മറുപടിയുമായി താരം

Malayalilife
എന്റെ പേരില്‍ കണ്ടു പിടിച്ച കുറ്റം ഞാന്‍ ചിരിച്ചു നില്‍ക്കുന്നു എന്നാണ്; അവന്റെയടുത്തുപോയി കരഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടെടുക്കാന്‍ പറ്റുന്ന സമയം അല്ലായിരുന്നു;അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ കുറിപ്പ് പങ്ക് വച്ച സീമാ ജി നായര്‍ക്ക് വിമര്‍ശനം; മറുപടിയുമായി താരം

സിനിമാ സീരിയല്‍ നടി എന്നതിലുപരി കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് താങ്ങായി മാറിയ താരമാണ് സീമാ ജി നായര്‍. ഇപ്പോഴിതാ, മലയാളികളെ മുഴുവന്‍ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ താന്‍ ആദ്യം വിളിച്ചത് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെയാണ്. തുടര്‍ന്ന് താങ്ങാനാകാത്ത വേദനയില്‍ നടി കുറിച്ചത് ഇങ്ങനെയാണ്: 

'നമസ്‌ക്കാരം...ഇന്നലെ ഉച്ചമുതല്‍ ആകെ വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു...വിമാന ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നില്ല...ഇന്നുവരെ കാണാത്ത,കേള്‍ക്കാത്ത നിരവധി ആള്‍ക്കാരുടെ ജീവിതം ഒരു സെക്കന്‍ഡില്‍ ഇല്ലാതാവുന്നു എന്നറിയുന്ന ആ നിമിഷം (അവര്‍ ആരുമല്ലെങ്കിലും നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്ത ആയിരുന്നു മനസുനിറയെ)...ഇതെന്റെ കൂടപ്പിറപ്പിനെ പോലെ ഞാന്‍ സ്നേഹിക്കുന്ന വിഷ്ണു (പത്തനാപുരം സ്വദേശി)...അവന്‍ എയര്‍ ഇന്‍ഡ്യയില്‍ (ഇന്റര്‍നാഷണല്‍ ഫ്ലൈറ്റില്‍) SUPERVISOR ആണ്...ഇന്നലെ ഷൂട്ടിലായിരുന്നു ഞാന്‍,അപകടം അറിഞ്ഞയുടന്‍ നെഞ്ചില്‍ ഒരു ആളല്‍ ആയിരുന്നു,പെട്ടെന്ന് അവനെ വിളിച്ചു, അങ്ങേ തലക്കല്‍ വിഷ്ണുവിന്റെ സ്വരം കേള്‍ക്കുന്നതുവരെ സമാധാനം ഉണ്ടായില്ല...സ്വരം കേട്ടെങ്കിലും കരച്ചിലായിരുന്നു...അവന്റെ യാത്രകളില്‍ കൂടെ ഉണ്ടായിരുന്നവര്‍ ആണ് മരണപ്പെട്ട ജീവനക്കാരും,പൈലറ്റ്സും,അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും...എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു...ഇന്ന് രാവിലെ വീണ്ടും ലണ്ടനിലേക്കുള്ള ഫ്ലൈറ്റില്‍ അവനു ജോലിക്കു പോകണമായിരുന്നു,റീ ഷെഡ്യുള്‍ ചെയ്തു ഇന്ന് രാത്രീ ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പോകും...ഈ മുറിവുണങ്ങാന്‍ എത്ര നാള്‍ എടുക്കും എന്നറിയില്ല,ഇപ്പോള്‍ വിളിക്കുമ്പോളും അവന്റെ സ്വരം വല്ലാണ്ടിടറി ഇരുന്നു...പ്രതീക്ഷകളും, സ്വപ്നങ്ങളും ബാക്കി വെച്ച് ഒരു നിമിഷം കൊണ്ട് എല്ലാം പൊലിഞ്ഞു തീരുമ്പോള്‍, ഈശ്വരാ നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു...ഇത്രയും ക്രൂരന്‍ ആവല്ലേ നീ...'. എന്നാണ് നടി പറഞ്ഞത്.

എന്നാല്‍ ഈ പോസ്റ്റിനു താഴെ പലരും നെഗറ്റീവ് കമന്റുകളുമായി എത്തി. ഇപ്പോഴിതാ, അത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സീമ, പുതിയ പോസ്റ്റില്‍.

'അഹമ്മദാബാദ് ദുരന്തത്തിന് ശേഷം ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു AIR INDIA യില്‍ വര്‍ക്ക് ചെയ്യുന്ന വിഷ്ണുവിന്റെയൊപ്പമുള്ള ഫോട്ടോയുമായി ..അതില്‍ എന്റെ പേരില്‍ കണ്ടു പിടിച്ച കുറ്റം NO 1 ഞാന്‍ ചിരിച്ചു നില്‍ക്കുന്നു എന്നാണ് (എല്ലാവരുടെയും അറിവിലേക്ക്)ആ ഒരു പോസ്റ്റിടാന്‍ വേണ്ടി അവന്റെയടുത്തുപോയി കരഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടെടുക്കാന്‍ പറ്റുന്ന സമയം അല്ലായിരുന്നു. ഞാനും അവനും കൂടിയുള്ള ,എന്റെ കയ്യില്‍ ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളായിരുന്നു ..NO 2..ആരോപണം ,കുറെ SOCIAL മീഡിയ പോസ്റ്റുകളില്‍ പല ഹെഡിങ്ങില്‍ ആ പോസ്റ്റിന്റെ ന്യൂസ് വന്നു ,അത് എന്റെ തള്ളായിട്ടും,കണ്ണീരു വിറ്റു കാശാക്കുന്നവള്‍ ആയും ,എന്ത് കണ്ടാലും പോസ്റ്റ് ആയി വരുന്നവള്‍ ആയും ,അവനും ആ ഫോട്ടോ വഴി പ്രശസ്തി നേടി എന്നൊക്കെയും ..ആരോപണങ്ങള്‍ നീണ്ടു പോകുന്നു ..വിഷമം തോന്നിയോ എന്ന് ചോദിച്ചാല്‍ (തോന്നി )ഇല്ലേ എന്ന് ചോദിച്ചാല്‍ (ഇല്ല )ഈ പ്രബുദ്ധ കേരളത്തിലെ വിവരം ഉള്ള ചേട്ടന്മാരോടും ,ചേച്ചിമാരോടും ,സാറുമ്മാരോടും ഒന്നേ പറയാന്‍ ഉള്ളു ..എന്റെതള്ളു കേള്‍ക്കാന്‍ നിങ്ങളാരും നില്‍ക്കണമെന്ന് ഞാന്‍ അപേക്ഷിച്ചിട്ടില്ല ,ഓരോ ആരോപണങ്ങളും ആരെ കുറിച്ച് പറയുമ്പോളും നമ്മള്‍ മനസിലിക്കേണ്ടത് ..ആരോപണം മാത്രം പറയാനും ,അതുണ്ടാക്കാനും ജീവിത ശപഥം എടുത്തു ജീവിക്കുന്ന കുറെ ജന്മങ്ങള്‍ ഉണ്ട് ..(ചീഞ്ഞു പുഴുത്ത ജന്മങ്ങള്‍ )അന്യന്റെ വീടിന്റെയുള്ളില്‍ എന്ത് നടക്കുന്നു എന്ന് ഓര്‍ത്തു വേവലാതിപ്പെടുന്നവര്‍ ,അങ്ങനെയുള്ളവരുടെ വാക്കുകള്‍ ഈ കേരളത്തില്‍ ഉള്ളവര്‍ മുഖ വിലക്കെടുക്കില്ല ..പോസ്റ്റ് വായിക്കാതെ ,എന്താണ് എഴുതിയിരിക്കുന്നതെന്നു മനസിലാക്കാതെ വെറുതെ പുലമ്പുന്ന പുഴുത്ത ജന്മങ്ങള്‍ ..ഇവരുടെയൊക്കെ വിചാരം ഒരു പോസ്റ്റിട്ടു പ്രശസ്തിക്കു വേണ്ടി ജീവിക്കുന്നു എന്നാണ് ..അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റിപോയി ,ഒരു വിഷമം മാത്രമേ ഉള്ളു ..ഈ ഒരു സമയത്തു ഇതൊക്കെ വായിക്കുമ്പോള്‍ എന്റെ അനുജനെ പോലെ ഞാന്‍ കരുതുന്ന വിഷ്ണുവിന്റെ വേദന ..ഇന്ന് രാവിലെയും അവനോടു ഞാന്‍ സോറി പറഞ്ഞു ..അതൊന്നും mind ചെയ്യണ്ട ചേച്ചി എന്ന് പറയുമ്പോളും ,മനസ്സിനുള്ളില്‍ ഒരു നീറ്റല്‍'.- സീമ കുറിച്ചു.

 

seema g nair fb post about flight accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES