ഏറെക്കാലമായി സുഹൃത്തുക്കളും പിന്നീട് പ്രണയത്തിലുമായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമാ വിനീതും വിദേശത്ത് ജോലി ചെയ്യുന്ന നിശാന്ത് എന്ന ചെറുപ്പക്കാരനും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്ത ആ വിവാഹ നിശ്ചയത്തിനു പിന്നാലെ രജിസ്റ്റര്‍ മാര്യേജും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നാലെയാണ് മാസങ്ങള്‍ മാത്രം പിന്നിടവേ താന്‍ ആ വിവാഹ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് സീമ പറഞ്ഞത്. എന്നാല്‍ പറഞ്ഞും തീരും മുന്നേ ആ സോഷ്യല്‍ മീഡിയാ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നു. ആ വ്യക്തിയില്‍ നിന്നും അത്തരത്തില്‍ ഒരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ലെന്ന വാക്കിനുമേല്‍ ആയിരുന്നു ആ പോസ്റ്റ് പിന്‍വലിച്ചത്. അതിനു ശേഷമാണ് താന്‍ വിവാഹിതയായെന്ന് പ്രഖ്യാപിച്ചതും ഭര്‍ത്താവിനൊപ്പമുള്ള രജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ സീമ പങ്കുവച്ചതും.
എന്നാല്‍ അധികം വൈകാതെ തന്നെ വീണ്ടും നാലു മാസം മുമ്പ് വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായി പോയെന്ന് വീണ്ടും പോസ്റ്റിടുകയായിരുന്നു. കല്യാണത്തിന് ശേഷം തനിക്ക് വലിയ തോതില്‍ ജെന്‍ഡര്‍ അധിഷേപവും വ്യക്തിഹത്യയും നേരിടേണ്ടി വന്നുവെന്നായിരുന്നു അന്ന് സീമ പറഞ്ഞത്. ഒരുപാട് പ്രതീക്ഷകളഓടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിട്ടും ആഗ്രഹിച്ചത് പോലൊരു ജീവിതമല്ലായിരുന്നു സീമയ്ക്ക് ലഭിച്ചത്. പലപ്പോഴായി അദ്ദേഹത്തെ തിരുത്താനും മനസിലാക്കാനും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതോട് കൂടിയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതും അതു സോഷ്യല്‍ മീഡിയയില്‍ പബ്ലിക്കായി തന്നെ വന്നു പറയുകയും ചെയ്തിരുന്നു. പരിഗണനയും ബഹുമാനവും പ്രതീക്ഷിച്ചിട്ടും അതൊന്നും കിട്ടിയില്ലെന്നായിരുന്നു സീമയുടെ വാക്കുകള്‍. മാതൃകാദമ്പതിമാരെ പോലെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അഭിനയിച്ചു. പക്ഷെ, സന്തോഷത്തോടെ ഇരുന്നിട്ട് പെട്ടെന്ന് പേടിപ്പിക്കുന്ന രീതിയിലേക്ക് മാറുന്ന സ്വഭാവം, അധിക്ഷേപം ഇതൊക്കെ ആയതോടെ ഉറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.
ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുത്തും യാത്ര ചെയ്തുമൊക്കെ ജീവിതം ആസ്വദിച്ച് വരികവേയാണ് ഈ സംഭവങ്ങളഉം അരങ്ങേറിയത്. തുടര്‍ന്ന് സീമയെ ആശ്വസിപ്പിച്ച് നിരവധി സുഹൃത്തുക്കളടക്കം എത്തുകയും ചെയ്തു. അതിനു ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ വീണ്ടും ഒത്തുതീര്‍പ്പിലേക്ക് എത്തി. ചേര്‍ത്തുനിര്‍ത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് വീണ്ടും ഒരുമിക്കുകയാണെന്ന സന്തോഷം അറിയിച്ചത്. തുടര്‍ന്നാണ് ഔദ്യോഗികമായി തന്നെ വിവാഹചടങ്ങ് നടത്തുവാന്‍ തീരുമാനിച്ചത്. ദിവസങ്ങളോളം നീണ്ട ഹര്‍ദി, മെഹന്തി ആഘോഷങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ഔദ്യോഗികമായി വിവാഹിതരായത്. വിവാഹചിത്രങ്ങള്‍ സീമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ആവേശത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. തുടര്‍ന്നാണ് 'കണ്ണന്റെ വീട്ടിലേക്ക് കോട്ടയത്തിന്റെ മരുമകളായി വലതുകാല്‍ വച്ചു. ഭര്‍തൃ ഗൃഹത്തിലേക്ക്.' എന്ന കുറിപ്പോടെയാണ് നിശാന്തിന്റെ കൈപിടിച്ച് വീട്ടിലേക്കു കയറുന്ന വിഡിയോ സീമ പങ്കുവച്ചത്. മുന്തിരിനിറത്തിലുള്ള പട്ടുസാരിയായിരുന്നു സീമ അണിഞ്ഞത്. സാരിക്കിണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്.